ചരിത്ര നീക്കവുമായി യുഎഇ: 17 വയസ് തികഞ്ഞവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്

യുഎഇയില്‍ 17 വയസ് തികഞ്ഞവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാമെന്ന പ്രഖ്യാപനത്തില്‍ നടപടികള്‍ക്കു കാത്തിരിക്കുകയാണ് യുവാക്കള്‍. ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ ലൈസന്‍സ്‌ അപേക്ഷ അടക്കമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാമെന്നാണ് യുഎഇ ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ. ഡ്രൈവിങ് ലന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 ആക്കി 2024 ഒക്ടോബറില്‍ ആണ് യുഎഇ സര്‍ക്കാര്‍ ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള പുതിയ ഫെഡറല്‍ ഡിക്രി നിയമം പ്രഖ്യാപിച്ചത്. കാറുകള്‍ക്കും ലൈറ്റ് വാഹനങ്ങള്‍ക്കും ലൈസന്‍സ് നേടുന്നതിനുള്ള കുറഞ്ഞ പ്രായം നേരത്തെ 18 ആയിരുന്നു.

പുതിയ പ്രഖ്യാപത്തില്‍ നിരവധി യുവാക്കള്‍ ലൈസന്‍സ് എടുക്കാന്‍ കാത്തിരിക്കുകയാണെങ്കിലും ഡ്രൈവിങ് സ്‌കൂളുകള്‍ ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. പുതിയ നിയമത്തെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വലിയ വര്‍ദ്ധന ലഭിക്കുന്നുണ്ടെന്ന് എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനക്കാര്‍ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top