കണ്ടന്റ് ക്രിയേറ്റർ, പോഡ്‌കാസ്റ്റർ, വീഡിയോ നിർമാതാക്കൾ തുടങ്ങിയവർക്ക് ദുബായിൽ ഒരുങ്ങുന്നത് അത്യാഡംബര ജീവിതം നയിക്കാനുള്ള സുവർണാവസരമാണ്.
ദുബായിലെ ക്രിയേറ്റേഴ്‌സ് HQ എന്ന പുതിയ സംരംഭത്തിലൂടെ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരെ കൂടി ഉൾപ്പെടുത്തി ഗോൾഡൻ വിസ പ്രോഗ്രാം യുഎഇ വിപുലീകരിച്ചിരിച്ചിരിക്കുകയാണ്.
യുഎഇയിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യാനായി രൂപീകരിച്ചതാണ് ഈ പുതിയ പദ്ധതി.വരും വർഷത്തിൽ 10,000ത്തോളം പുതിയ ഇൻഫ്ലുവൻസർമാരെ യുഎഇയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ പദ്ധതി സൃഷ്‌ടിച്ചിരിക്കുന്നത്.