ummraha visa:ജിദ്ദ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറ വീസ കൂടാതെ ട്രാൻസിറ്റ് വീസ, ടൂറിസ്റ്റ് വീസ എന്നിവയിലും ഉംറ നിർവഹിക്കാമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ജിസിസി നിവാസികൾക്ക് ഉംറയുടെ അനുഷ്ഠാനങ്ങൾ എളുപ്പത്തിൽ നിർവഹിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.
മദീനയിലെ പ്രവാചക പള്ളിയിൽ അൽ റൗദ ഷെരീഫ് സന്ദർശിക്കുന്നതിന് നുസുക് ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.