UMRAH; യുഎഇ നിവാസികള്‍ക്ക് ഉംറ ചെലവ് 50% കുറയ്ക്കാം: വിശദാംശങ്ങൾ ചുവടെ

യുഎഇ നിവാസികള്‍ക്ക് ഉംറ നിര്‍വഹിക്കാം, അതും ചെലവിന്‍റെ 50 ശതമാനം ലാഭിച്ചുകൊണ്ട്. സൗദി അറേബ്യയുടെ സ്റ്റോപ്പ് ഓവർ ഓപ്ഷനും ട്രാന്‍സിറ്റ് വിസയും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ചെലവ് കുറയ്ക്കുന്നത്.

ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന യുഎഇയില്‍ ഉള്ളവര്‍ക്ക് (യുഎഇ പൗരനോ വിദേശിയോ ആകാം) സ്റ്റോപ്പ് ഓവർ വിസ കൂടുതൽ ലാഭകരമായ ഓപ്ഷനാണെന്ന് സാമൂഹിക പ്രവർത്തകനായ അബ്ദുൽ ഹാദി പറഞ്ഞു. ഈജിപ്ഷ്യൻ പ്രവാസിയായ അബ്ദുൾ ഹാദിയുടെ മാതാപിതാക്കൾ സന്ദർശനത്തിനായി യുഎഇയിലേക്ക് പറക്കുന്നതുവരെ ഈ സൗകര്യപ്രദമായ യാത്രാ ഓപ്ഷനെ കുറിച്ച് അറിഞ്ഞിരുന്നില്ല.

“അവർ യുഎഇയിൽ ആയിരിക്കുമ്പോഴാണ് ഉംറ നിർവഹിക്കാൻ ആഗ്രഹിച്ചത്. ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ട്രാവൽ ഏജൻ്റ് സ്റ്റോപ്പ് ഓവർ വിസ കൂടുതൽ ലാഭകരമായ ഓപ്ഷനായി നിർദ്ദേശിച്ചതായി, അബ്ദുൽ ഹാദി പറഞ്ഞു. സംഘത്തിലെ ആറ് പേർ തീർഥാടനത്തിനായി യാത്ര ചെയ്യുന്നവരായിരുന്നു.

സാധാരണ പാക്കേജ് ബുക്ക് ചെയ്തിരുന്നെങ്കിൽ, യാത്രയ്ക്ക് സംഘത്തിന് 15,000 ദിർഹം കൂടുതലായിരിക്കും. ട്രാൻസിറ്റ് വിസയിൽ താമസം, ഭക്ഷണം, ഫ്ലൈറ്റ് ടിക്കറ്റുകൾ എന്നിവ ഉൾപ്പെടെ വെറും 8,000 ദിർഹത്തിന് തീർഥാടനം പൂർത്തിയാക്കി,” അബ്ദുൽ ഹാദി പറഞ്ഞു. ദുബായിലെ ബിസിനസുകാരിയായ ആമിന എസ് മൊഹിദീനും തൻ്റെ മതപരമായ കടമകൾ നിറവേറ്റുന്നതിനായി ഈ സ്റ്റോപ്പ് ഓവർ ഓപ്ഷൻ പരമാവധി പ്രയോജനപ്പെടുത്തുന്നു.

ഓവര്‍ ഓപ്ഷനെ കുറിച്ച് അറിഞ്ഞപ്പോള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ അവസരം ഉപയോഗിക്കാന്‍ തുടങ്ങിയതായി ആമിന പറഞ്ഞു. മുന്‍പ്, മൂന്ന് ദിവസത്തെ ഉംറ യാത്രയ്ക്ക് ആമിനയ്ക്ക് ഏകദേശം 2,000 ദിർഹം നൽകേണ്ടിവന്നെങ്കില്‍, ഇപ്പോൾ അതേ പാക്കേജ് ബുക്ക് ചെയ്താൽ അതിന് ഏകദേശം 3,000 ദിർഹം ചെലവാകും. “സ്റ്റോപ്പ് ഓവർ വിസയ്ക്ക് അധിക ചെലവൊന്നുമില്ല.

അതിനാൽ, ഈ വിസ ഉപയോഗിച്ച് ഉംറയ്ക്ക് പോകുകയാണെങ്കിൽ, മക്കയിലെയും മദീനയിലെയും വിശുദ്ധ നഗരങ്ങളിലേക്കുള്ള യാത്ര, ഭക്ഷണം, ഗതാഗതം, താമസം എന്നിവയ്‌ക്കൊപ്പം ഏകദേശം മൂന്ന് ദിവസത്തേക്ക് 1500 ദിര്‍ഹം മാത്രമേ ചെലവാകൂ,” ആമിന വ്യക്തമാക്കി. മൊയ്തീനും ഉംറയ്ക്കായി പ്രത്യേക യാത്ര പ്ലാൻ ചെയ്യേണ്ടി വന്നില്ല. “യാത്രയ്ക്കിടയിലും ഉംറ നിർവഹിക്കാൻ ഈ വിസ സഹായിക്കുന്നതായി” ആമിന പറഞ്ഞു.

സൗദി എയർലൈൻസിൻ്റെ ഓഫർ അനുസരിച്ച് യാത്രക്കാർക്ക് നാല് ദിവസം വരെ സൗദി അറേബ്യയിൽ താമസിക്കാൻ സ്റ്റോപ്പ് ഓവർ വിസ അനുവദിക്കുന്നു. ഈ രണ്ട് മാര്‍ഗങ്ങളും യുഎഇ നിവാസികൾക്കിടയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണെന്ന് ആസാ ടൂർസ് ആൻഡ് ട്രാവൽസിൽ നിന്നുള്ള ഖൈസർ മെഹ്മൂദ് പറഞ്ഞു. അവധിക്കാലത്തിനോ ബിസിനസ്സിനോ വേണ്ടി യാത്ര ചെയ്യുമ്പോൾ പലരും ഇപ്പോൾ ട്രാൻസിറ്റ് വിസ തെരഞ്ഞെടുക്കുന്നു. ഉംറ നിർവഹിക്കാനുള്ള ചെലവ് കുറഞ്ഞ മാർഗമാണിത്. ചില യാത്രക്കാർ ഹോട്ടൽ മുറികൾ പോലും ബുക്ക് ചെയ്യാറില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top