Used car in uae; യുഎഇയില്‍ സ്ഥിര താമസമാക്കിയ പല പ്രവാസികളും ഇതിനോടകം തന്നെ സ്വന്തമായി വാഹനം വാങ്ങിയിട്ടുണ്ടായിരിക്കും. ചിലരെങ്കിലും ഇതില്‍ യൂസ്ഡ് കാര്‍ ആയിരിക്കും വാങ്ങിയിട്ടുണ്ടാകുക. നിങ്ങള്‍ക്കോ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ഇത്തരത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ നിര്‍ബന്ധായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ വാഹനത്തിന്റെ ഹിസ്റ്ററി പരിശോധിക്കുന്നത് വാഹനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും മുന്‍കാല സംഭവങ്ങളെക്കുറിച്ചും അറിയാന്‍ സഹായിക്കും. കാറിന്റെ നമ്പര്‍ പ്ലേറ്റിനോ മുന്‍ ഉടമയ്ക്കോ കീഴില്‍ രജിസ്റ്റര്‍ ചെയ്‌തേക്കാവുന്ന പിഴകള്‍ ഒഴിവാക്കാനും ഇത് സഹായിച്ചേക്കാം. അപകടങ്ങള്‍ കൂടാതെ, വാഹനത്തിന്റെ ചരിത്രം പരിശോധിക്കുന്നത് അതിന്റെ ചില ഭാഗങ്ങള്‍ ഒറിജിനലാണോ അല്ലയോ എന്ന് കണ്ടെത്താനും സഹായിക്കും.
ഇതിനായി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ കാണുന്ന ചേസിസ് നമ്പര്‍ എന്നറിയപ്പെടുന്ന നിങ്ങളുടെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (വി ഐ എന്‍) അറിയേണ്ടത് പ്രധാനമാണ്. നിങ്ങള്‍ ഏത് എമിറേറ്റിലാണ് താമസിക്കുന്നതെങ്കിലും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനങ്ങളുടെ അപകട ചരിത്രം നിങ്ങള്‍ക്ക് എങ്ങനെ ആക്സസ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ആഭ്യന്തര മന്ത്രാലയം
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി എമിറാറ്റികള്‍ക്ക് ഒരു വാഹനത്തിന്റെ അപകട ചരിത്രം ആക്സസ് ചെയ്യാന്‍ കഴിയും. ‘ആക്‌സിഡന്റ് എന്‍ക്വയറി’ക്ക് കീഴില്‍, വാഹനമോടിക്കുന്നവര്‍ അവരുടെ വാഹനത്തിന്റെ വി ഐ എന്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും. നിലവിലുള്ള ഏതെങ്കിലും അപകട റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍, അത് എപ്പോള്‍ സംഭവിച്ചുവെന്നും ഏത് തരത്തിലുള്ള അപകടമാണ് സംഭവിച്ചതെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ അപ്പോള്‍ ലഭിക്കും.
എമിറേറ്റ്‌സ് വെഹിക്കിള്‍ ഗേറ്റ്
യുഎഇ നിവാസികള്‍ക്ക് അവരുടെ കാറിന്റെ അപകട ചരിത്രം ആക്‌സസ് ചെയ്യുന്നതിനുള്ള മറ്റൊരു പോര്‍ട്ടലാണ് എമിറേറ്റ്‌സ് വെഹിക്കിള്‍ ഗേറ്റ് വെബ്‌സൈറ്റ്. വാഹനമോടിക്കുന്നവര്‍ ആദ്യം ഒരു അക്കൗണ്ട് സൃഷ്ടിക്കുകയും തുടര്‍ന്ന് കാറിന്റെ വി ഐ എന്‍ നമ്പര്‍ നല്‍കി മുന്നോട്ട് പോകുകയും വേണം. ഇത് ‘ട്രാഫിക് ആക്സിഡന്റ് മാനേജ്മെന്റ്’ വിഭാഗത്തിന് കീഴിലുള്ള കാറിന്റെ അപകട ചരിത്രം ഉടനടി കാണിക്കും. വാഹനത്തിന്റെ സമയം, സ്ഥലം, നിലവിലെ അവസ്ഥ എന്നിവയ്ക്കൊപ്പം അപകടത്തിന്റെ തരവും വാഹനമോടിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും.
അബുദാബി പൊലീസ്
ഒരു വാഹനം അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ എമിറേറ്റില്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുകയാണെങ്കില്‍, വാഹനത്തിന്റെ അപകട ചരിത്രം ശേഖരിക്കാന്‍ ഡ്രൈവര്‍മാര്‍ പൊലീസിന്റെ വെബ്സൈറ്റ് ഉപയോഗിക്കേണ്ടതുണ്ട്. യു എ ഇയുടെ ഏതെങ്കിലും ഭാഗത്ത് കാര്‍ ഇടിച്ചുണ്ടായ അപകടങ്ങള്‍ ഇത് കാണിക്കും. വെബ്സൈറ്റില്‍, ‘എന്‍ക്വയര്‍ എബൗട്ട് ആക്‌സിഡന്റ്’ എന്നതിന് കീഴില്‍, താമസക്കാര്‍ക്ക് കാറിന്റെ ചേസിസ് നമ്പര്‍ നല്‍കാനും അപകട ചരിത്രം ആക്സസ് ചെയ്യാനും കഴിയും.