Vaiva app for mock interview;സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും പഠിക്കാത്ത പലതും നമുക്ക് ജീവിതത്തിൽ അത്യാവശ്യമായി വരാറുണ്ട്. അത്തരത്തിൽ എല്ലാവര്ക്കും ആവശ്യമായ ഒന്നാണ് ഇന്റർവ്യൂ സ്‌കിൽ. പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞിറങ്ങുന്നവർക്ക് പോലും ഒരു ഇന്റർവ്യൂ ബോർഡിന്റെ മുന്നിൽ എങ്ങനെ പെരുമാറണം എന്ന കാര്യം അറിയുന്നുണ്ടാവില്ല. അതിനാൽ തന്നെ ഇന്റർവ്യൂ തോറ്റ് തോറ്റ് അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് പിന്നീട് പാസാകുന്നവരാണ് അധികവും. എന്നാൽ കൃത്യമായ പരിശീലനം ലഭിച്ചാൽ എവിടെയും തോറ്റ് നിരാശരാവാതെ സ്വപ്‍ന ജോലി ഉടൻ സ്വന്തമാക്കാം. പരിശീലനം നൽകാൻ ഒരു ആപ്പുണ്ടെങ്കിലോ? അതും സൗജന്യമായി ലഭിച്ചാലോ? എങ്കിൽ അങ്ങിനെ ഒന്നുണ്ട്.
കൊച്ചി സ്റ്റാർട്ട്അപ്പ് കമ്പനിയായ എഡ്യൂനെറ്റ് ആണ് ജോലി അന്വേഷിക്കുന്നവർക്ക് സൗജന്യമായി ഇന്റർവ്യൂ പരിശീലനം നൽകുന്ന ആപ്പ് പുറത്തിറക്കിയത്. വൈവ (Vaiva app) എന്ന പേരിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. എ.ഐ സഹായത്തോടെ ഉദ്യോഗാർഥികൾക്ക് പരിശീലനം നേടാം. എ.ഐ സഹായത്തോടെ ആപ്പ് ഉദ്യോഗാർഥിയോട് യഥാർത്ഥത്തിൽ ഇന്റർവ്യൂ ചെയ്യുന്ന ആൾ എന്നപോലെ തന്നെ വിവിധ ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങൾ കേട്ട് തെറ്റായ ഉത്തരങ്ങൾ തിരുത്തി തരികയും ചെയ്യും.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ഹെൽത്ത്കെയർ, ടെക്‌നോളജി, വിദ്യാഭ്യാസം, റീടെയിൽ, മാനുഫാക്ചറിംഗ്, ടൂറിസം തുടങ്ങി 40ലേറെ വിവിധ തരം വ്യവസായമേഖകളിലുളള 120ൽപ്പരം വിവിധ തസ്തികകളിലേയ്ക്കുള്ള മോക്ക് ഇന്റർവ്യൂകൾക്കാണ് ഈ ആപ്പിലൂടെ പരിശീലനം നേടാനാവുക.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഈ ആപ്പ് വഴി തുടർച്ചയായി പരിശീലനം നേടിയാൽ ഏതു തരം ഇന്റർവ്യൂകളും നേരിടാൻ ഉദ്യോഗാർഥികൾ സജ്ജരാകുമെന്ന് എഡ്യൂനെറ്റ് സിഇഒ രാം മോഹൻ നായർ പറഞ്ഞു. ആപ്പ് സൗജന്യമാണെന്നും രിശീലനത്തിനിടയിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ആപ്പിന്റെ സേവനം സൗജന്യമായി നൽകാൻ സാധിക്കുന്നതെന്നും രാം മോഹൻ വ്യക്തമാക്കി.
ഇംഗ്ലീഷിലും മലയാളത്തിലും ആപ്പിന്റെ സേവനം ലഭ്യമാകും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.