Variable road toll;ദുബൈയിലെ വാഹനയാത്രയ്ക്ക് ചെലവേറും;’വേരിയബിൾ റോഡ് ടോൾപ്രൈസിങ് സിസ്‌റ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ;അറിയാം മാറ്റങ്ങൾ





Variable road toll:ദുബൈ: ഇന്ന് മുതൽ ദുബൈയിലെ
വാഹന യാത്രയ്ക്ക്
ചെലവേറും. തിരക്കേറിയ
സമയങ്ങളിൽ സാലിക്കിന് (ടോൾ
ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന
‘വേരിയബിൾ റോഡ് ടോൾ
പ്രൈസിങ് സിസ്‌റ്റം’ഇന്ന്
മുതൽ ദുബൈയിൽ
പ്രാബല്യത്തിൽ
വരുന്നതോടെയാണ് യാത്രാ
ചെലവ് വർധിക്കുക.
ഒരു തവണ ഒരു ദിശയിൽ സാലിക്
ഗേറ്റുകളെല്ലാം
കടക്കേണ്ടിവരുന്ന
ഒരാൾക്ക് 60 ദിർഹവും ഇരു
ദിശകളിലേക്കും
കടക്കേണ്ടിവരുന്നവർക്ക് 120
ദിർഹവും ടോളായി നൽകേണ്ടി
വരും. മുൻപ് ഇത് യഥാക്രമം 40,
80 ദിർഹമായിരുന്നു. ഇങ്ങനെ
മാസത്തിൽ 26 പ്രവൃത്തി
ദിവസങ്ങളിൽ വാഹനമോടിച്ച്
പോകുന്ന ഒരാൾക്ക് 3120 ദിർഹം
സാലിക് ഇനത്തിൽ മാത്രം
നൽകേണ്ടിവരും.

അതേസമയം,
ഇന്ധന വില കൂടി
ഇതിനോടൊപ്പം ചേർത്താൽ
ശമ്പളത്തിന്റെ ഭൂരിഭാഗവും
ഇതിനായി
മാറ്റിവ‌യ്ക്കേണ്ട
സ്ഥിതിയാണ്.
തിരക്കേറിയ സമയങ്ങളിലെ
ട്രോൾ
പ്രവൃത്തി ദിവസങ്ങളിൽ
രാവിലെ 6 മണി മുതൽ 10 മണി
വരെയും വൈകുന്നേരം 4 മണി
മുതൽ രാത്രി 8 മണി
വരെയുമാണ് തിരക്കേറിയ
സമയം. ഈ സമയങ്ങളിൽ സാലിക്
ഗേറ്റ് കടക്കുന്നവർക്ക്
ഒരു സാലിക്കിന് 6 എന്ന
തോതിൽ 10 സാലിക്കിന് 60 ദിർഹം
നൽകേണ്ടിവരും.
തിരക്ക് കുറഞ്ഞ സമയം
രാവിലെ 10 മുതൽ വൈകിട്ട് 4
വരെയും രാത്രി 8 മണി മുതൽ
പുലർച്ചെ ഒന്നു വരെയും
സാലിക് ഗേറ്റ് കടന്നാൽ 4
ദിർഹം വീതം ഈടാക്കും. 4
ദിർഹമാണ് ഞായറാഴ്ചകളിലും
ഈടാക്കുക. ദുബൈയിൽ ജോലി
ചെയ്ത് ഷാർജയിൽ
താമസിക്കുന്നവരാണെങ്കിൽ
അവർ സാലിക്കിൽ നിന്ന്
രക്ഷപ്പെടണമെങ്കിൽ
ഒന്നുകിൽ വാഹനം മെട്രൊ
പാർക്കിങിൽ നിർത്തിയിട്ട്
ട്രെയിനിലോ ബസിലോ യാത്ര
ചെയ്യേണ്ടതായി വരും.
നേരത്തെ പുറപ്പെട്ട്
രാവിലെ 6ന് മുൻപ്
ലക്ഷ്യസ്‌ഥാനത്ത്
എത്തുകയും അർധ രാത്രി ഒരു
മണിക്ക് ശേഷം
തിരിച്ചുപോവുകയും ചെയ്യുക
എന്നത്
പ്രായോഗികമല്ലാത്തതിനാൽ
ഓഫിസിന്റെ പരിസരത്തേക്കു
താമസം മാറ്റുകയാണ്
മറ്റൊരു പോംവഴി. എന്നാൽ,
അതിന് ദുബൈയിലെ ഉയർന്ന
വാടകയും പാർക്കിങ്
നിരക്കും ഒരു പ്രധാന
വെല്ലുവിളിയാണ്.
മാർച്ച് മുതൽ പാർക്കിങ്
നിരക്ക് വർധിക്കും
മാർച്ച് മുതൽ ദുബൈയിൽ
പുതിയ പാർക്കിങ് നിരക്ക്
വർധിക്കും. സ്റ്റാൻഡേർഡ്,
പ്രീമിയം, ഗ്രാൻഡ്
ഇവൻ്റ്സ് പാർക്കിങ്
എന്നിങ്ങനെയാണ്
തരംതിരിച്ചിരിക്കുന്നത്.
ഇതിൽ പ്രീമിയം
പാർക്കിങിന് മണിക്കൂറിൽ 6
ദിർഹമാണ് ഈടാക്കുക.
അതേസമയം, പുലർച്ചെ ഒന്നു
മുതൽ രാവിലെ 6 വരെ സാലിക്
കടക്കുന്നവരിൽ നിന്ന് ടോൾ
ഈടാക്കില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version