യുഎഇയിലെ വാ​റ്റ്​ നി​യ​മ ഭേ​ദ​ഗ​തി: ഫ​ണ്ട്​ മാ​നേ​ജ്​​മെ​ന്‍റ്,​ വെ​ർ​ച്വ​ൽ ആ​സ്തി​ എ​ന്നി​വ​ക്ക്​ ഇ​ള​വ്

മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ​ക്ക്​ യു.​എ.​ഇ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ധ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ക്ഷേ​പ​ക ഫ​ണ്ട്​ മാ​നേ​ജ്​​മെ​ന്‍റ് സേ​വ​ന​ങ്ങ​ൾ, വെ​ർ​ച്വ​ൽ ആ​സ്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ഫ​ണ്ട്​ കൈ​മാ​റ്റം എ​ന്നി​വ​യെ വാ​റ്റി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

നി​ക്ഷേ​പ മാ​നേ​ജ്​​മെ​ന്‍റ്​ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മു​ൻ​നി​ര നി​ക്ഷേ​പ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ യു.​എ.​ഇ​യു​ടെ ആ​ക​ർ​ഷ​ണീ​യ​ത വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​ക്ഷേ​പ ഫ​ണ്ട്​ മാ​നേ​ജ്​​മെ​ന്‍റ്​ സേ​വ​ന​ങ്ങ​ളെ വാ​റ്റ്​ നി​കു​തി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്.

വെ​ർ​ച്വ​ൽ ആ​സ്തി നി​ക്ഷേ​പ​ത്തി​നു​ള്ള മു​ൻ​നി​ര കേ​ന്ദ്ര​മാ​യി യു.​എ.​ഇ​യെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്​ നൂ​ത​ന സാ​മ്പ​ത്തി​ക സാ​​ങ്കേ​തി​ക വി​ദ്യ​യെ​യും ന​വീ​ക​ര​ണ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ വെ​ർ​ച്വ​ൽ ആ​സ്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സേ​വ​ന​ങ്ങ​ളെ വാ​റ്റി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന്​ ധ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ൽ 12 മാ​സ​ക്കാ​ല​യ​ള​വി​ൽ 50 ല​ക്ഷം ദി​ർ​ഹം വ​രെ വി​ല​മ​തി​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ കൈ​മാ​റു​ന്ന​തി​നും വാ​റ്റ്​ നി​കു​തി ബാ​ധ​ക​മാ​വി​ല്ല. വാ​റ്റ്​ നി​യ​മ​ത്തി​ന്​ അ​നു​സൃ​ത​മാ​യി ഇ​ത്ത​രം സം​ഭാ​വ​ന​ക​ളി​ൽ ഈ​ടാ​ക്കി​യ വാ​റ്റ്​ നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കി സ​മൂ​ഹ​ത്തി​നോ​ടു​ള്ള പ​ങ്ക്​ നി​ർ​വ​ഹി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ക​ഴി​യു​മെ​ന്നാ​ണ്​ ധ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. യു.​എ.​ഇ​യി​ലെ നി​കു​തി മേ​ഖ​ല പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ പു​തി​യ മാ​റ്റ​ങ്ങ​ളെ​ന്ന്​ ധ​ന മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി യൂ​നി​സ്​ ഹാ​ജി അ​ൽ ഖോ​രി വ്യ​ക്ത​മാ​ക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version