യുഎഇയിൽ ഇന്ത്യയിൽ നിന്നുള്ള പച്ചക്കറികൾക്ക് വൻവില
പ്രവാസികളെ വലച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. ഇന്ത്യയിൽ നിന്നുള്ള പച്ചക്കറികൾക്ക് വൻവിലയാണ്. ഇന്ത്യയിലെ ഉൽപാദനക്കുറവും മധ്യപൂർവദേശത്തെ സംഘർഷവും ഷിപ്പിങ് ചാർജിലെ വർധനയുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ഒരു കിലോ ഇന്ത്യൻ വെളുത്തുള്ളിക്ക് 30 ദിർഹമാണ് (684 രൂപ) ഇന്നലത്തെ വില. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വെളുത്തുള്ളി ഉൽപാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണമായതെന്നാണു വിശദീകരണം.
ചൂട് കൂടിയതും വിളവെടുപ്പു സമയത്തെ മഴയും വെളുത്തുള്ളി ഉൽപാദനം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യയിൽനിന്നു നേരത്തെ വരവ് നിലച്ച ബീൻസിനുപകരം വരുന്ന പാക്കിസ്ഥാൻ, ബംഗ്ലദേശ് ബീൻസ് ഒരു കിലോയ്ക്ക് 24 ദിർഹം (547 രൂപ) കൊടുക്കണം. മൊത്തക്കച്ചവടക്കാരുടെ വില 22 ദിർഹമാണ്.
Comments (0)