National day celebration: യുഎഇയിൽ ദേശീയ ദിനം ആഘോഷമാക്കി അടിച്ചു പൊളിച്ചു ഒടുവിൽ അതിരും കടന്നു; പിന്നീട് പോലീസെത്തിയപ്പോൾ സംഭവിച്ചത്

National day celebration;ദേശീയ ദിനാഘോഷ നിയമങ്ങൾ ലംഘിച്ചതിന് ഫുജൈറ എമിറേറ്റിൽ ക്യാമ്പ് ഉടമയെയും നിരവധി നിവാസികളേയും അറസ്റ്റ് ചെയ്തതായി അധികൃതർ ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഈദ് അൽ ഇത്തിഹാദ് ( ദേശീയ ദിനം) ആഘോഷങ്ങൾക്കിടയിൽ പാർട്ടി സ്പ്രേ ഉപയോഗിച്ചതായും, ദേശീയ ദിനം യാതൊരു ബന്ധവുമില്ലാത്ത അനുചിതമായ രീതിയിൽ ആഘോഷിച്ചതായും കണ്ടെത്തിയതിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ദേശീയ ദിനാഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ വാഹനമോടിക്കുന്നവരോ യാത്രക്കാരോ കാൽനടയാത്രക്കാരോ പാർട്ടി സ്പ്രേകൾ ഉപയോഗിക്കുന്നതിൽ വിട്ടുനിക്കണമെന്നതുൾപ്പെടെ നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഞായറാഴ്ച ഫുജൈറ പോലീസ് അൽ ഫഖിത് ഏരിയയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top