ജയ്പൂർ എയർപോർട്ടിൽ സെക്യൂരിറ്റി സ്ക്രീനിംഗിനിടെ ഉദ്യോഗസ്ഥനുമായി തർക്കമുണ്ടായതിനെ തുടർന്ന് സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കരണത്തടിച്ചു. സ്പൈസ് ജെറ്റ് ഫുഡ് സൂപ്പർവൈസറായ അനുരാധ റാണിക്കെതിരെ കേസെടുത്തു. വിമാനത്താവളത്തിൽ വച്ച് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദ് ഇവരെ തടഞ്ഞതിനെ തുടർന്നായിരുന്നു തർക്കമുണ്ടായത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കാറ്ററിങ് വാഹനത്തിനൊപ്പം അകമ്പടിയായി വന്ന ഇവർക്ക് വെഹിക്കിൾ ഗേറ്റ് കടക്കാൻ അനുമതിയില്ലെന്നും സ്ക്രീനിംഗ് നടത്തി മറ്റൊരു വഴിയിലൂടെ പ്രവേശിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതിനെ തുടർന്നായിരുന്നു തർക്കമുണ്ടായത്. ഇതേ തുടർന്ന് ഗിരിരാജ് പ്രസാദിനെ അനുരാധ റാണി മുഖത്ത് അടിക്കുകയായിരുന്നു.
അതേസമയം ഉദ്യോഗസ്ഥയെ ന്യായീകരിച്ച് സ്പൈസ് ജെറ്റ് രംഗത്തെത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ലൈംഗിക അധിക്ഷേപം നടത്തിയെന്നും മാന്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്നും വിമാന കമ്പനി ആരോപിച്ചു. ജോലി കഴിഞ്ഞ് തന്നെ വീട്ടിൽ വന്ന് കാണണമെന്നും ഗിരിരാജ് പറഞ്ഞതായി വിമാനക്കമ്പനി ആരോപിച്ചു.
ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്പൈസ് ജെറ്റ് നിലപാട് വിശദീകരിച്ചു. മറ്റൊരു എൻട്രൻസിലൂടെ പ്രവേശിക്കുകയും വേണമെന്ന് പറഞ്ഞതാണ് അനുരാധ പ്രകോപിതയാകാൻ കാരണമെന്ന് സിഐഎസ്എഫ് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.