Posted By Ansa Staff Editor Posted On

Viral video; ഭാര്യയ്ക്കും മകനും മുന്നിൽ വച്ച് പ്രവാസിക്കുനേരെ വെടിയുതിർത്ത് അക്രമികൾ! വീഡിയോ വൈറൽ

പ്രവാസിക്കുനേരെ വെടിയുതിർത്ത് അക്രമികൾ; ഭാര്യയ്ക്കും മകനും മുന്നിൽ വച്ചായിരുന്നു സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. തോക്ക് തകരാറായതോടെ രക്ഷപ്പെട്ടു. അമൃത്‌സറിലെ ദബുര്‍ജി മേഖലയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

സുഖ്‌ചൈന്‍ സിങ് എന്നയാൾക്കാണ് വെടിയേറ്റത്.സാരമായി പരിക്കേറ്റ സുഖ്‌ചൈന്‍ സിങ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സുഖ്‌ചൈനിന്റെ ആദ്യഭാര്യയുടെ കുടുംബമാണ് അക്രമത്തിന് പിന്നിലെന്ന് അദ്ദേഹത്തിന്റെ അമ്മ ആരോപിച്ചു. ആയുധധാരികളായ രണ്ടുപേർ വീട്ടില്‍ക്കയറി വെടിയുതിര്‍ക്കുന്നതിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അമൃത്‌സറിലെ ദബുര്‍ജി മേഖലയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സുഖ്‌ചൈന്‍ സിങ് എന്നയാൾക്കാണ് വെടിയേറ്റത്.യു.എസ്സില്‍ സ്ഥിരതാമസക്കാരനായ സുഖ്‌ചൈന്‍ 20 ദിവസത്തിന് മുമ്പാണ് നാട്ടിലെത്തിയത്. അടുത്തിടെ ഇയാള്‍ ഒന്നര കോടി രൂപയുടെ ആഢംബര കാര്‍ വാങ്ങിയിരുന്നു.

ഈ കാറിന്റെ രജിസ്‌ട്രേഷനെ കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനെയാണ് അക്രമികള്‍ വീട്ടില്‍ കയറിയത്. തുടര്‍ന്ന് സിങ്ങിന്റെ തൊട്ടടുത്തെത്തിയ അക്രമികള്‍ ഉടനടി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് വെടിയുതിര്‍ത്തപ്പോഴേക്ക് തോക്ക് തകരാറിലായതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇതുള്‍പ്പെടെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *