Uae to oman trip; പെരുന്നാളിന് യുഎഇയില്‍ നിന്ന് ഒമാനിലേക്കൊരു ട്രിപ്പ് പോയാലോ? കാണാം അത്ഭുതങ്ങള്‍ ഒളിപ്പിച്ച മുസന്ദം;ചിലവ്, വിസ പ്രക്രിയ എന്നിവ ഇങ്ങനെ

Uae to oman trip: ദുബൈ: ഈ പെരുന്നാളിന് യുഎഇയില്‍ നിന്ന് ഒമാനിലേക്കൊരു യാത്ര പോകുക എന്നത് എന്തുകൊണ്ടും നല്ലൊരു ആശയമാണ്. യൂറോപ്പിലേക്കും മറ്റും വലിയ ചിലവില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ നിങ്ങളെ സംതൃപിതരാക്കുന്നത് ഒരുപക്ഷേ തൊട്ടപ്പുറത്തുള്ള ഒമാനിലേക്കുള്ള യാത്രയായിരിക്കും.

യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും മറ്റു ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഒമാന്‍ ഓണ്‍ അറൈവല്‍ വിസ പ്രദാനം ചെയ്യുന്നതിനാല്‍, യുഎഇയില്‍ നിന്നും ഒമാനിലേക്ക് പ്രവേശിക്കാനുള്ള പ്രക്രിയ വളരെ ലളിതമാണ്. 

അതിനാല്‍ യാത്രയില്‍ തടസ്സങ്ങളൊന്നും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒമാനിലേക്ക് യാത്ര ചെയ്യുന്നതിനു മുമ്പ് കുറച്ച് കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതുണ്ട്. വിസയെക്കുറിച്ചും ഇന്‍ഷുറന്‍സിനെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ:

‘നിങ്ങള്‍ മുന്‍കൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. യുഎഇ നിവാസികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ വിസ ഓണ്‍ അറൈവല്‍ സ്റ്റാമ്പ് ചെയ്യാവുന്നതാണ്. ഇതിന് പതിനാലു ദിവസത്തെ സാധുതയുണ്ട്.’ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയായ അനിഷ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലെ വിസ കണ്‍സള്‍ട്ടന്റ് ലത്തീഫ് എംസി പറഞ്ഞു.

അതില്‍ കൂടുതല്‍ കാലം താമസിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ നിങ്ങള്‍ മുന്‍കൂട്ടി ഒരു ഇവിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ഇവിസ എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 30 ദിവസം വരെ ഒമാനില്‍ തുടരാനാകും

ഒമാന്റെ ഇവിസ പ്ലാറ്റ്‌ഫോം അനുസരിച്ച്, വിസ അംഗീകരിക്കപ്പെടാന്‍ സാധാരണയായി കുറഞ്ഞത് നാലോ അഞ്ചോ പ്രവൃത്തി ദിവസങ്ങളെങ്കിലും എടുക്കും. നിങ്ങള്‍ ജോലി തിരക്കുകളില്‍ നിന്നും ഒരു ചെറിയ ഇടവേള എടുത്താണ് പോകുന്നതെങ്കില്‍ യുഎഇ-ഒമാന്‍ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ 14 ദിവസത്തെ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ചില രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് വിസയില്ലാതെയും പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് ലത്തീഫ് പറഞ്ഞു . എന്നിരുന്നാലും, വിസ രഹിത യാത്രയ്ക്ക് നിങ്ങള്‍ യോഗ്യനാണോ എന്ന് കണ്ടെത്താന്‍ ഒമാന്‍ എംബസിയുമായി ബന്ധപ്പെടുകയോ റോയല്‍ ഒമാന്‍ പൊലിസ് കോണ്‍ടാക്റ്റ് സെന്ററില്‍ വിളിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

വിസ ചെലവ്
വിസ ഓണ്‍ അറൈവല്‍ ഫീസ്: 5 ഒമാനി റിയാല്‍ (47 യുഎഇ ദിര്‍ഹം) .
എക്‌സിറ്റ് ഫീസ് 35 ദിര്‍ഹം (യുഎഇ അതിര്‍ത്തിയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഇത് അടയ്ക്കണം).
മോട്ടോര്‍ ഇന്‍ഷുറന്‍സ്: കവറേജ് അനുസരിച്ച് 106 ദിര്‍ഹം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ .


ആവശ്യമായ രേഖകള്‍
എമിറേറ്റ്‌സ് ഐഡി.
കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട്.

ഒമാന്‍ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ ചെയ്യേണ്ടത്:
ഘട്ടം 1: എക്‌സിറ്റ് ഫീസ് അടയ്ക്കുക. 

ഒമാനിലേക്ക് യാത്ര പോകുമ്പോള്‍ നിങ്ങള്‍ ആദ്യം യുഎഇ അതിര്‍ത്തി പോസ്റ്റ് കടക്കണം. അവിടെ എക്‌സിറ്റ് ഫീസായി 35 ദിര്‍ഹം നല്‍കേണ്ടിവരും.


ഘട്ടം 2: നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുക
അടുത്തതായി, നിങ്ങള്‍ ഒമാന്‍ അതിര്‍ത്തിയിലേക്ക് പോകുമ്പോള്‍, നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഇമിഗ്രേഷന്‍ വിഭാഗം സന്ദര്‍ശിക്കുക. അവിടെ വിസ നല്‍കുകയും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുകയും ചെയ്യും.

ഘട്ടം 3: മോട്ടോര്‍ ഇന്‍ഷുറന്‍സിന് അപേക്ഷിക്കുക.
യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുമ്പ്, നിങ്ങളുടെ പോളിസിയില്‍ ഒമാന്‍ കവറേജ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് ദാതാവുമായി ബന്ധപ്പെടുന്നതാണ് നല്ലത്.

യുഎഇയിലെ പ്രധാന ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ സമഗ്ര പരിരക്ഷയ്‌ക്കൊപ്പം ഒമാന്‍ കവറേജും സൗജന്യമായി വാഗ്ദാനം ചെയ്യാറുണ്ട്.

നിങ്ങളുടെ നിലവിലുള്ള മോട്ടോര്‍ ഇന്‍ഷുറന്‍സ് ഒമാനില്‍ വാഹനമോടിക്കുന്നതിന് പരിരക്ഷ നല്‍കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് അതിര്‍ത്തിയില്‍ വെച്ച് ഒരു പോളിസി വാങ്ങാം. ഒമാനിലെ മോട്ടോര്‍ ഇന്‍ഷുറന്‍സിനെ ‘ഓറഞ്ച് കാര്‍ഡ്’ എന്നും വിളിക്കുന്നു.

ഘട്ടം 4: കാര്‍ പരിശോധന
മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയായ ശേഷം, കാര്‍ അതിര്‍ത്തിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരു ചെറിയ പരിശോധനയ്ക്ക് വിധേയമാക്കും. അതിനുശേഷം നിങ്ങള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാം.

നിങ്ങള്‍ ആരില്‍ നിന്നെങ്കിലും കടം വാങ്ങിയ വാഹനത്തിലാണ് യാത്ര പോകുന്നതെങ്കില്‍ ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 

ഒമാനില്‍ എത്ര കാലം താമസിക്കാം?
വിസ ഓണ്‍ അറൈവല്‍-14 ദിവസം
ഇവിസ-30 ദിവസം

Leave a Comment

Your email address will not be published. Required fields are marked *