Visit visa overstay;ദുബൈ: വിസിറ്റ് വിസ ഓവര്‍ സ്റ്റേയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ). ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വിവരങ്ങള്‍ക്ക് ഡയരക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളെ ഉണര്‍ത്തി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
5 ദിവസത്തില്‍ കൂടുതല്‍ വിസിറ്റ് വിസ ഓവര്‍ സ്റ്റേ ആയവരെ ഒളിച്ചോടിയവര്‍ (അബ്‌സ്‌കോണ്ട്) ആയി കണ്ട് അവരുടെ പേരുകള്‍ കരിമ്പട്ടികയില്‍ ചേര്‍ത്ത് രാജ്യത്ത് നിന്ന് നാടു കടത്തുമെന്ന വ്യാജ വാര്‍ത്തകളാണ് ദുബൈ എമിഗ്രേഷന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതില്‍ വിശ്വസിക്കരുതെന്നാണ് ജി.ഡി.ആര്‍.എഫ്.എ ദുബൈ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വിസിറ്റ് വിസ ഓവര്‍സ്റ്റേയുമായി ബന്ധപ്പെട്ടും മറ്റ് വിസാ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും നേരിട്ട് ഓഫീസുമായോ, അല്ലെങ്കില്‍ 800 5111 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ പറഞ്ഞു.