Posted By Nazia Staff Editor Posted On

Uae traffic fine alert:യുഎഇയിൽ ട്രാഫിക് പിഴകളിൽ നിന്ന് രക്ഷപ്പെടണോ? ഈ കാര്യങ്ങൾ അറിഞ്ഞ് വാഹനമോടിച്ചാൽ മതി

Uae traffic fine alert:ദുബൈ: യുഎഇയിൽ റോഡപകടങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവേഗത. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2024 ൽ മാത്രം 10 ദശലക്ഷത്തിലധികം നിയമലംഘനങ്ങളാണ് ഉണ്ടായിട്ടുള്ളത്. വാഹനം മറിയുക, കൂട്ടിയിടിക്കുക, റോഡിൽ നിന്ന് തെന്നി മാറൽ തുടങ്ങിയ മാരകമായ അപകടങ്ങൾക്ക് അമിത വേഗത ഒരു പ്രധാന കാരണമാണെന്ന് അധികൃതർ പറയുന്നു. നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും ഫലപ്രദമായ നടപടി റോഡുകളിലെ സ്പീഡ് ലിമിറ്റ് പാലിക്കുക എന്നതാണ്.

പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങളും, വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളും ഒഴിവാക്കിയാൽ തന്നെ പകുതി അപകടങ്ങൾ കുറക്കാം. സുരക്ഷിതരായിരിക്കാനും പിഴകൾ ഒഴിവാക്കാനും യുഎഇ റോഡുകളിലെ സ്പീഡ് ലിമിറ്റുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇതാ.

അമിതവേ​ഗതക്കുള്ള പിഴകൾ

മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനമോടിച്ചാൽ 3,000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിന്റുകളും, 60 ദിവസത്തെ വാഹന കണ്ടുകെട്ടലും ലഭിക്കാം.

മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും, 30 ദിവസത്തെ വാഹന കണ്ടുകെട്ടലും നേരിടേണ്ടി വരും

അബൂദബിയിലെ പ്രധാന റോഡുകളിലെ പുതിയ വേഗപരിധി

ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ (E11) വേഗ പരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായും,  അബൂദബി-സ്വീഹാൻ റോഡിലെ (E20) വേഗ പരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറയുമെന്ന് അതോറിറ്റി എക്സിൽ കുറിച്ചു. 2025 ഏപ്രിൽ 14 മുതലാണ് പുതിയ വേ​ഗ പരിധി പ്രാബല്യത്തിൽ വരിക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *