Uae cyber fraud;പ്രവാസികൾക്കടക്കം മുന്നറിയിപ്പ്! വാട്‌സാപ്പ് സന്ദേശം കണ്ടാൽ മറുപടി നൽകരുത്, ഉടൻ അധികാരികളെ അറിയിക്കണം;മുന്നറിയിപ്പ് ശ്രദ്ധിക്കുക

Uae cyber fraud:അബുദാബി: ജോലി തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ട നാലുപേർക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. വ്യാജ ജോലി വാഗ്ദാനം ചെയ്‌ത് യുവതിയിൽ നിന്ന് പണം തട്ടിയതിനാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത് യുവതിയുടെ അക്കൗണ്ടിലെ മുഴുവൻ തുകയും തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യുവതി നൽകിയ പരാതിയിൽ ദുബായ് പ്രോസിക്യൂഷൻ അന്വേഷണം നടത്തി. വ്യാജ ജോലി വാഗ്ദാനം ചെയ്‌തുകൊണ്ടുള്ള പരസ്യം സംഘം വാട്‌സാപ്പ് വഴി ഷെയർ ചെയ്‌തതായി കണ്ടെത്തി. ഈ പരസ്യം കാണിച്ച് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്നും ഇവർ പണം തട്ടിയത്. എന്നാൽ, ഈ തുക അവർക്ക് തിരികെ നൽകാനോ യുവതിക്ക് ജോലി നൽകാനോ സംഘം തയ്യാറായില്ലെന്നും അധികൃതർ പറഞ്ഞു. ദുബായിലെ മിസ്‌ഡിമെനർ കോടതിയാണ് പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.

ഫോൺ വഴി ലഭിക്കുന്ന വ്യാജ മെസേജുകളോട് പ്രതികരിക്കരുതെന്ന് എമിറേറ്റ്‌സിലെ താമസക്കാർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പും നൽകി. ‘നിങ്ങളെ വിശ്വസിപ്പിക്കുന്ന രീതിയിലാണ് ഈ വ്യാജ സന്ദേശങ്ങൾ രൂപകൽപ്പന ചെയ്‌തിട്ടുള്ളത്. തട്ടിപ്പ് സംഘങ്ങൾ തെറ്റായ വാഗ്ദാനങ്ങൾ നൽകി നിങ്ങളുടെ കൈവശമുള്ള മുഴുവൻ പണവും തട്ടിയെടുക്കും. അതിനാൽ, ഈ വ്യാജ സന്ദേശത്തിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക’, അധികാരികൾ പറഞ്ഞു. ഇങ്ങനെ എന്തെങ്കിലും സന്ദേശം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ അധികാരികളെ അറിയിക്കാനും താമസക്കാരോട് ഇവർ അഭ്യർത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *