UAE Water transport services; യുഎഇയിൽ ര​ണ്ടി​ട​ത്ത്​​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു

UAE Water transport services; ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ ദു​ബൈ​യി​ൽ ര​ണ്ടി​ട​ത്ത്​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു. ബി​സി​ന​സ്​ ബേ​യി​ലും വാ​ട്ട​ർ ക​നാ​ലി​ലു​മാ​ണ്​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തെ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ്​ ആ​ക​ർ​ഷ​ണ​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ട്​ ലൈ​നു​ക​ളി​ലാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ ലൈ​നാ​യ ഡി.​സി2​വി​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ സ​ർ​വി​സ്​ ഉ​ണ്ടാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ സ​ർ​വി​സ്. 30 മി​നി​റ്റി​നും 50 മി​നി​റ്റി​നും ഇ​ട​യി​ൽ സ​ർ​വി​സ്​ ഇ​ട​വേ​ള​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വാ​ട്ട​ർ​ഫ്ര​ണ്ട്, മ​റാ​സി, ബി​സി​ന​സ്​ ബേ, ​ഗോ​ഡോ​ൾ​ഫി​ൻ, ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​ സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ ഈ ​ലൈ​ൻ. ര​ണ്ടാ​മ​ത്തെ ലൈ​നാ​യ ഡി.​സി3​യി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ​ വൈ​കീ​ട്ട്​ നാ​ല്​ മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ സ​ർ​വി​സ്. ദു​ബൈ അ​ൽ ജ​ദ്ദാ​ഫ്​ സ്​​റ്റേ​ഷ​നെ ഡി​സൈ​ൻ ഡി​സ്​​ട്രി​ക്​ മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ ഈ ​ലൈ​ൻ. ര​ണ്ട്​ ദി​ശ​യി​ലേ​ക്കും സ​ർ​വി​സ്​ ഉ​ണ്ടാ​യി​രി​ക്കും. ദു​ബൈ ഡി​സൈ​ൻ ഡി​സ്​​ട്രി​ക്ടി​ൽ നി​ന്ന്​ ഗ്രീൻ ലൈ​നി​ലെ ക്രീ​ക്ക്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ​ക്ക്​ ഈ ​സ​ർ​വി​സു​ക​ൾ സ​ഹാ​യ​ക​മാ​വും.

35 മി​നി​റ്റ്​ ഇ​ട​വി​ട്ടാ​യി​രി​ക്കും​ സ​ർ​വി​സ്​ ന​ട​ത്തു​ക. ര​ണ്ട്​ ലൈ​നി​ലും സ്​​റ്റോ​പ്പി​ന്​ ര​ണ്ട്​ ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പി​ന്തു​ണ​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വി​ത ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക, ജ​ലാ​ശ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി കൈ​വ​രി​ക്കു​ക എ​ന്ന​താ​ണ്​ ഈ ​ലൈ​നു​ക​ളു​ടെ വി​ക​സ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്ട​ർ ഖ​ലാ​ഫ്​ ഹ​സ​ൻ അ​ബ്​​ദു​ല്ല ബെ​ൽ​ഗു​സൂ​സ്​ അ​ൽ സൂ​റൂ​നി പ​റ​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version