Watsapp new update;ചില സമയങ്ങളിൽ വോയിസ് മെസേജ് കേൾക്കാൻ പറ്റാത്ത സാഹചര്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. അപ്പോൾ നമ്മൾ ആലോചിക്കാറുണ്ട്. ഇത് ഒന്ന് ടെക്‌സ്റ്റായി വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്തൊരു ഉപകാരമായിരുന്നു എന്ന്. എന്നാൽ ഇപ്പോഴിതാ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. വോയിസ് മെസേജുകൾ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്ന ഫീച്ചറാണ് എത്താൻ പോവുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
വാട്സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഫീച്ചർ പ്രകാരം വോയിസ് മെസേജുകൾ ഓട്ടോമാറ്റിക്കായി ടെക്സ്റ്റായി രൂപാന്തരപ്പെടും. ഇതോടെ കേൾക്കാനായില്ലെങ്കിലും മെസേജ് എന്തെന്ന് വായിക്കാം. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയായിരിക്കും ഇത്തരത്തിൽ വാട്സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുക .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ആപ്പിലെ സെറ്റിംഗ്സിൽ പ്രവേശിച്ച് ആവശ്യാനുസരണം വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഇനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും സാധിക്കും. വരും ആഴ്ചകളിൽ വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എല്ലാ വാട്സ്ആപ്പ് ഉപഭോക്താക്കൾക്കും ആഗോളമായി ലഭ്യമാകും.
ഈയിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഡ്രാഫ്റ്റ് ഫീച്ചർ ഇമേജ് സെർച്ച് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.