Posted By Nazia Staff Editor Posted On

Watsapp new update; വന്നു മോനെ പുത്തൻ ഫീച്ചർ ; ഇനി ഫോൺ നമ്പറില്ലാതെയും വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാം

Watsapp new update: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്. ഇനി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്യാൻ ഫോൺ നമ്പർ ഒന്നും ആവിശ്യമില്ലന്നേ…. ഫോൺ നമ്പറില്ലെങ്കിലും യൂസർനെയിം ഉപയോഗിച്ച് വാട്സ്ആപ്പിൽ പരസ്പരം മെസേജ് അയക്കാൻ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാൻ പോകുന്നത്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഈ അപ്‌ഡേഷൻ വരുന്നതോടെ വാട്‌സ്ആപ്പ് മൂന്ന് രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ആദ്യത്തെ രീതി നിലവിൽ ഉപയോഗിക്കുന്ന രീതിയിൽ ഫോൺ നമ്പർ കൊടുത്ത് ഉപയോഗിക്കാം. ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളിൽ പുതിയ യൂസർനെയിം ഉപയോഗിച്ച് മെസേജ് ചെയ്യാൻ കഴിയുന്നതാണ് മറ്റൊരു രീതി. എന്നാൽ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത സ്വകാര്യത സംരക്ഷണത്തിന്റെ ഭാഗമായി ഫോൺ നമ്പർ മറച്ചുവെയ്ക്കാൻ സാധിക്കും എന്നതാണ് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഫോൺ നമ്പർ കൈമാറിയിരുന്നത് പോലെ ഇനി നാലക്ക പിൻ നമ്പർ കൊടുത്താലും ചാറ്റ് ചെയ്യാൻ സാധിക്കും. യൂസർനെയിമിനൊപ്പം പിൻ നമ്പർ കൂടി വരുന്നതാണ് മൂന്നാമത്തെ രീതി. യൂസർനെയിമിനൊപ്പം നാലക്ക പിൻ നമ്പറും നൽകിയാൽ മാത്രമേ മറ്റുള്ളവർക്ക് വാട്സ്ആപ്പിലേക്ക് മെസേജ് അയയ്ക്കാൻ സാധിക്കൂ. ഫീച്ചർ ആവശ്യമുണ്ടെങ്കിൽ മാത്രം ഓൺ ആക്കി വെയ്ക്കാനുള്ള ഓപ്ഷനും ഇതിൽ ഉണ്ടാവും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *