Posted By Nazia Staff Editor Posted On

Watsapp new upsate;വാട്ട്‌സ്ആപ്പ് ഡാ! ഇനി പുത്തന്‍ സുരക്ഷാ അപ്പ്‌ഡേറ്റ്, അറിയാം

Watsapp new upsate; വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാം.. അതുകൊണ്ട് തന്നെയാവാം ലോകത്തിലെ ഭൂരിപക്ഷം വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളും ഇന്ത്യക്കാരായതും. പറഞ്ഞ് വന്നതതല്ല.. അപ്പ്‌ഡേറ്റുകളുടെ കാര്യത്തില്‍ വാട്ട്‌സ്ആപ്പിനെ വെല്ലാനൊരു ആപ്പില്ലെന്ന് തന്നെ . ഇപ്പോള്‍ സുരക്ഷയെ മുന്‍നിര്‍ത്തി വാട്ട്‌സ്ആപ്പ് കൊണ്ടുവരുന്ന പുതിയ അപ്പ്‌ഡേറ്റിനെ കുറിച്ചൊന്നറിയാം. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വാട്ട്‌സ്ആപ്പിലെ പുത്തന്‍ അപ്പ്‌ഡേറ്റ് ഇങ്ങനെയാണ്.

അതായത്, രണ്ട് പേര്‍ തമ്മില്‍ നടക്കുന്ന ചാറ്റില്‍ കൂടുതല്‍ സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്താനായി ഒരാള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന ചിത്രങ്ങളോ വീഡിയോയ ഇനി ഓട്ടോസേവ് ആവില്ല എന്നതാണ് പുതിയ അപ്പ്‌ഡേറ്റിന്റെ ഗുണം. ചില അക്കൗണ്ടുകളില്‍ ചിത്രങ്ങളോ മറ്റോ അയച്ചാല്‍ ഉടന്‍ സേവ് ആകുന്ന ഓപ്ഷന്‍ ഉണ്ടായിരുന്നു. ഇത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തീര്‍ന്നില്ല, പ്രമോഷന്‍ മെസേജുകള്‍ക്കും ഒരു പരിഹാരം വാട്ട്‌സ്ആപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് ബിസിനസുകള്‍ തങ്ങളുമായി ബന്ധപ്പെടുന്നത് നിയന്ത്രിക്കാനാകും. വെബ്സൈറ്റുകള്‍, സ്റ്റോറുകളിലെ സൈന്‍ അപ്പുകള്‍, അല്ലെങ്കില്‍ വാട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. മാത്രമല്ല താല്‍പ്പര്യമില്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിനുളള കാരണവും ഉപയോക്താക്കള്‍ക്ക് പങ്കുവയ്ക്കാന്‍ കഴിയും. തീര്‍ന്നില്ല ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മെസേജ് പെര്‍മിഷന്‍ ഓണ്‍ ആക്കാനും ഓഫ് ആക്കാനും കഴിയും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *