Watsapp new update;സ്പാം മെസേജുകള്‍ ഇനി വയ്യാവേലിയാകില്ല; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update;സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ നിരവധി സ്പാം മെസേജുകളും വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. അവയ്ക്ക് തടയിടാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുകള്‍ കൊണ്ടുവരുന്നു. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യുന്ന സംവിധാനമാണ് ഇതിലൊന്ന്. ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ വാട്‌സ്ആപ്പില്‍ ലഭിച്ചുകഴിഞ്ഞു. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകളില്‍ നിന്ന് യൂസര്‍മാരെ സംരക്ഷിക്കുന്ന ഫീച്ചര്‍ ബീറ്റ വേര്‍ഷനില്‍ അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും. എന്നാല്‍ ഇതിനായി സെറ്റിംഗ്‌സില്‍ ചെന്ന് ഫീച്ചര്‍ ഇനാബിള്‍ ചെയ്യേണ്ടതുണ്ട്. വാട്‌സ്ആപ്പ് മെനുവിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ‘പ്രൈവസിഅഡ്വാന്‍സ്ഡ്‌ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഇനാബിള്‍ ചെയ്യാം. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിനൊപ്പം, ഡിവൈസിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് വാട്‌സ്ആപ്പിന്റെ വിശദീകരണം. എന്നാല്‍ വെറുതെയങ്ങ് അപരിചിതമായ നമ്പറില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല. 

നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ കുമിഞ്ഞുകൂടിയാലേ ഈ ഫീച്ചര്‍ ആക്റ്റീവ് ആവുകയുള്ളൂ എന്നാണ് സൂചന. സ്പാം മെസേജുകള്‍ വാട്‌സ്ആപ്പ് ഉപയോഗം ക്ലോശകരമാക്കുന്നതിന് തടയിടാന്‍ പുത്തന്‍ ഫീച്ചറിനായേക്കും എന്ന് മെറ്റ കരുതുന്നു. 

ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ആഗോളവ്യാപകമായി ഈ ഫീച്ചര്‍ വാട്‌സ്ആപ്പിലേക്കെത്താന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കണം. പ്രൈവസി ഉറപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ക്കൊപ്പമാണ് അണ്‍നോണ്‍ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വരുന്നത്. ഈ മൂന്ന് ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പില്‍ മാനുവലി ഇനാബിള്‍ ചെയ്ത് ഉപയോഗിക്കേണ്ടവയാണ്. 

No More Spam Messages: WhatsApp Introduces New Feature

https://www.pravasiinformation.com/kuwait-ministry-of-commerce/
https://www.pravasiinformation.com/this-day-is-a-holiday-for-the-indian-embassy-in-kuwait/
https://www.pravasiinformation.com/in-kuwait-a-young-man-was-called-by-a-womans-voice-and-taken-to-a-hotel-room-harassed-and-extorted-money/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version