Wayanad landslide;ചൂരൽമല ∙ വീടിരിക്കുന്നിടത്ത് ഉരുൾപൊട്ടിയെന്ന വിവരമറിഞ്ഞു ഗൾഫിൽ നിന്നു നെഞ്ചുനീറിയെത്തിയ ഷാഹിദിനു കാണേണ്ടി വന്നത് ഉപ്പയുടെ മൃതദേഹം. ഉമ്മ ഉൾപ്പെടെ കുടുംബത്തിലെ 6 പേരെ കാണാനില്ലെന്ന വിവരം കൂടി അറിഞ്ഞതോടെ ഹൃദയം നിലച്ച അവസ്ഥയിലാണു ഷാഹിദ്. കണ്ണീരടക്കാൻ കഴിയാതെ മേപ്പാടി ഗവ.എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലിരിക്കുന്ന ഷാഹിദിനെ ആശ്വസിപ്പിക്കാനാകാതെ വിങ്ങുകയാണു മറ്റു ബന്ധുക്കൾ.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഉറ്റബന്ധുക്കളായ 3 കുടുംബങ്ങളുടെ വീടുകളാണ് ചൂരൽമലയിൽ ഒലിച്ചുപോയത്. ഉപ്പ അഷറഫ്, ഉമ്മ റംല എന്നിവരെ കാണാനില്ലെന്ന വിവരമറിഞ്ഞാണു ഷാഹിദ് ഗൾഫിൽ നിന്നു വന്നത്. തന്റെ വീടും 2 ബന്ധുക്കളുടെ വീടുകളും ഇരുന്ന സ്ഥലം ശൂന്യമായിരുന്നു. ഉപ്പയുടെ മൃതദേഹം കണ്ടെടുത്തു കബറടക്കി. ഉമ്മയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റംലയുടെ ബന്ധുക്കളായ റുക്കിയ, മകൻ ഉനൈസ്, ഭാര്യ സഫീന, മകൻ അമീൻ, മകൾ നജ ഫാത്തിമ എന്നിവർക്കു വേണ്ടിയും തിരച്ചിൽ തുടരുകയാണ്.
- കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6