Wayanad landslide;ലഗേജില്ലാതെ നാട്ടിൽ പോകുന്നവരുണ്ടോ? എങ്കിൽ വയനാട് ദുരന്തമുഖത്തേക്ക് ഈ പ്രവാസിയുടെ കൈത്താങ്ങ് കൂടി എത്തിച്ച് സഹായിക്കുക
Wayanad landslide;ദുബൈ: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി വിവിധ തലങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലും മറ്റും നിറയുന്ന സാധാരണക്കാരായ മനുഷ്യരുടെ സഹായ വാഗ്ദാനങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇതിനിടെ പ്രവാസ ലോകത്ത് നിന്നും പലരും സഹായസന്നദ്ധത അറിയിക്കുന്നുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ബോട്ട് നാട്ടിലെത്തിക്കാന്‍ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ ഒരു പ്രവാസി മലയാളി. ദുബൈയിൽ നിന്നോ ഷാർജയിൽ നിന്നോ മറ്റ് ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന. അഞ്ച് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ബോട്ടാണ് നാട്ടിലെത്തിക്കേണ്ടത്. 28 കിലോ ഭാരം ഉണ്ട്. 60cm നീളം,. 35cm വീതി, 52cm ഉയരം ഉള്ളതാണ് ബോട്ട്. നാട്ടിൽ രക്ഷ പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് ഈ ചെറിയ ബോട്ട്. സഹായിക്കാന്‍ സാധിക്കുന്നവര്‍ക്ക് +971 52 626 2859 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Comments (0)