Weather alert in gulf; ന്യൂനമർദ്ദം; മഴയ്ക്ക് സാധ്യത, ഗൾഫിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ

Weather alert in gulf:ഒമാനിൽ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ കേന്ദ്രം. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്‍റെ ഭാഗമായാണ് മുന്നറിയിപ്പ്. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അല്‍ ഹജര്‍ പര്‍വ്വത നിരകളിലും ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 1 വരെയാണ് വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യത പ്രവച്ചിച്ചിരിക്കുന്നത്. അൽ ഹജർ പർവതനിരകളിലും മഴ പെയ്തേക്കും. വാദികൾ നിറയുമെന്നും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അറിയിപ്പുണ്ട്. കാലാവസ്ഥാ കേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ അറിയിപ്പുകള്‍ പിന്തുടരണമെന്ന് കാലാവസ്ഥ കേന്ദ്രം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിർദേശം നൽകി.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top