Weather alert in uae;അബുദാബി: യു എ ഇയില്‍ ഇന്ന് പലയിടത്തും മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) അറിയിച്ചു. റാസല്‍ഖൈമ, ദുബായ്, ഷാര്‍ജ എന്നിവയുടെ തീരപ്രദേശങ്ങളിലേക്ക് മഴ പെയ്യാന്‍ സാധ്യതയുണ്ട്. രാജ്യത്താകെ താപനിലയില്‍ കുറവ് അനുഭവപ്പെടും. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ പൊടിക്കാറ്റും മഴയും ഉണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അതേസമയം ചില പടിഞ്ഞാറന്‍, വടക്കന്‍, തീരപ്രദേശങ്ങളില്‍ ഇന്നത്തെ കാലാവസ്ഥ ഭാഗികമോ പൂര്‍ണമോ മേഘാവൃതം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിതമായ കാറ്റ് വീശാന്‍ സാധ്യതയണ്ട്. കടലിന് മുകളില്‍ കാറ്റിന് ശക്തി കൂടും. തിരശ്ചീന ദൃശ്യപരത കുറയ്ക്കാന്‍ കാരണമാകുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ ചില സമയങ്ങളില്‍ വളരെ പ്രക്ഷുബ്ധമായേക്കാം.
ഒമാന്‍ കടലില്‍ വൈകുന്നേരത്തോടെ ചിലപ്പോള്‍ പ്രക്ഷുബ്ധമായി മാറും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച രാവിലെ 7 മുതല്‍ ഞായറാഴ്ച രാവിലെ 7 വരെ അറേബ്യന്‍ ഗള്‍ഫില്‍ സമുദ്രനിരപ്പ് 10 അടി ഉയരത്തില്‍ എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഇവിടെ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.
അതേസമയം രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 13 ഡിഗ്രി സെല്‍ഷ്യസായി കുറയും എന്നും എന്‍ സി എം അറിയിച്ചു. ആന്തരിക പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആന്തരിക പ്രദേശങ്ങളില്‍ ഈര്‍പ്പത്തിന്റെ അളവ് 90 ശതമാനത്തിലും രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ 15 ശതമാനത്തിലും കുറയും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.