Weather alert in uae;പൊതുജനം ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചിരുന്നോ? യുഎഇയിൽ മഴ മുന്നറിയിപ്പ്: ഓഗസ്റ്റ് 8 വരെ കാലാവസ്ഥ പ്രവചനം എങ്ങനെ….

Weather alert in uae;ദു​ബൈ: ക​ന​ത്ത ചൂ​ടി​ന്​ ആ​ശ്വാ​സ​മാ​യി ആ​ഗ​സ്റ്റ്​ അ​ഞ്ചു മു​ത​ൽ എ​ട്ട്​ വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന്​ പ്ര​വ​ചി​ച്ച്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം (എ​ൻ.​സി.​എം). തി​ങ്ക​ളാ​ഴ്ച അ​ൽ ഐ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​വും ഉ​ണ്ടാ​യി. ആ​ലി​പ്പ​ഴം വീ​ഴു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല​ർ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും വ​ട​ക്ക്, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ​ ഇ​ട​വി​ട്ടു​ള്ള മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും എ​ൻ.​സി.​എം അ​റി​യി​ച്ചു.

വ​ട​ക്ക്​ കി​ഴ​ക്ക്​ ഭാ​ഗ​ത്തു​നി​ന്നും തെ​ക്ക്​ കി​ഴ​ക്ക്​ ഭാ​ഗ​ത്തേ​ക്ക്​ ചെ​റി​യ കാ​റ്റ്​ വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. കാ​റ്റി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ദൃ​ശ്യ​പ​ര​ത കു​റ​യും. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ൽ ചെ​റു​തും വ​ലു​തു​മാ​യ തി​ര​ക​ൾ കാ​ണാ​നാ​വും. ഒ​മാ​ൻ ക​ട​ൽ ചൊ​വ്വാ​ഴ്ച പ്ര​ക്ഷു​ബ്​​ധ​മാ​കു​മെ​ന്നും എ​ൻ.​സി.​എ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top