Weather station; യുഎഇയുടെ കലാവസ്ഥയില്‍ പല മാറ്റങ്ങളും കണ്ട വർഷമാണ് 2024. പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള മഴ ലഭിച്ചത് പല മേഖലകളിലും വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോഴിതാ യു ഇ യില്‍ ഈ വർഷം ഏറ്റവും ദൈർഘ്യമേറിയ പകല്‍ അനുഭവപ്പെടുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. യു ഇ എയില്‍ ഈ വർഷം ഏർലി സമ്മർ സോള്‍സ്റ്റൈ (അയനാന്തങ്ങൾ) സംഭവിക്കുമെന്നാണ് റിപ്പോർട്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ജൂണ്‍ 20 നായിരിക്കും യു എ ഇയില്‍ ഈ പ്രതിഭാസം അനുഭവപ്പെടുക. ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും 1796 ന് ശേഷമുള്ള ഏർലി സമ്മർ സോള്‍സ്റ്റൈ ആണിത്. ആകാശത്ത് നടക്കുന്ന ശാസ്ത്ര പ്രതിഭാസം യു എഇയുടെ ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസത്തിലേക്ക് നയിക്കും. ഈ ദിവസം പകൽ സമയം 13 മണിക്കൂറും 48 മിനിറ്റുമായിരിക്കും. ഭാവിയിലെ അധിവർഷങ്ങളിലും സോളിസ്റ്റിസ് ടൈമിംഗിൽ സമാനമായ വ്യതിയാനങ്ങൾ പ്രതീക്ഷിക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
സമ്മർ സോള്‍സ്റ്റൈ സമയത്ത് സൂര്യൻ അതിൻ്റെ വടക്കേ അറ്റത്തുള്ള കാൻസർ ട്രോപ്പിക്കിൽ നേരെ മുകളിലായിരിക്കുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് അസ്ട്രോണമി സയൻസസിലെ അംഗവുമായ ഇബ്രാഹിം അൽ ജർവാൻ വിശദീകരിക്കുന്നത്.
യു എ ഇയുടെ തെക്കൻ പ്രദേശങ്ങൾ പോലുള്ള സൂര്യന് നേരിട്ട് താഴെ വരുന്ന പ്രദേശങ്ങളിൽ ഉച്ചയ്ക്ക് നിഴൽ ഉണ്ടാകില്ല. ഉച്ചസമയത്തെ നിഴലുകൾ അറേബ്യൻ ഉപദ്വീപിലുടനീളം വലറെ ചെറുതുമായിരിക്കും. ഏറ്റവും ചെറിയ നിഴൽ എന്നത് വടക്കൻ അർദ്ധഗോളത്തിലുടനീളം സംഭവിക്കുന്നതായിരിക്കും. പകൽ സമയത്ത് താപനില 41 മുതൽ 43 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 26 മുതൽ 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പൊതുവെ വരണ്ട അവസ്ഥയും സജീവമായ കാറ്റും ഉണ്ടാകുമെന്ന് അൽ ജർവാൻ കൂട്ടിച്ചേർത്തു.
ജൂൺ 21 മുതൽ ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കുന്ന വേനൽക്കാലത്തിൻ്റെ ആദ്യ പകുതിയിൽ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 23-ന് ശരത്കാല വിഷുദിനം വരെ നീളുന്ന വേനൽക്കാലത്തിൻ്റെ രണ്ടാം പകുതിയിൽ സ്ഥിരമായ ഉയർന്ന താപനില, ഈർപ്പമുള്ള കോസ് കാറ്റുകളും ഉണ്ടായേക്കും. ഈ കാറ്റ് പർവതപ്രദേശങ്ങളിലും അവയുടെ ചുറ്റുപാടുകളിലും ക്യുമുലോനിംബസ് മേഘങ്ങളുടെ രൂപവത്കരണത്തിന് ഇടയാക്കുകയും ഇത് ഇടിമിന്നലിന് കാരണമാവുകയും ചെയ്യുന്നു.