യുഎഇയില്‍ നോമ്പിന്‍റെ പ്രതിദിനദൈര്‍ഘ്യം ഏകദേശം 13 മണിക്കൂറായിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി കൗണ്‍സില്‍. ഈ വർഷം റമസാൻ 30 തികയുമെന്ന് കൗണ്‍സില്‍ അറിയിച്ചു. നോമ്പ് തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെയുള്ള സമയം രാജ്യത്തെ കിഴക്കൻ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രദേശങ്ങൾക്ക് അനുസൃതമായി 20 മിനിറ്റ് വരെ വ്യത്യാസമുണ്ടായിരിക്കും.

എങ്കിലും യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വ്രതസമയം 13 മണിക്കൂർ കടക്കും. മാർച്ച് ഒന്നിന് വ്രതമാസം ആരംഭിക്കുമെന്ന് കൗൺസിൽ പ്രതിനിധികൾ പറഞ്ഞു. മാർച്ച് 29നു ചന്ദ്രനെ കാണാൻ സാധ്യതയില്ലാത്തതിനാൽ നോമ്പ് 30 പൂർത്തിയാക്കി 31ന് ആയിരിക്കും പെരുന്നാള്‍. അബുദാബിയുടെ ഭാഗമെങ്കിലും സൗദി അതിർത്തി പ്രദേശമായ സലയിലും യുഎഇയുടെ മറ്റൊരു അതിർത്തിയായ ഗുവൈഫാത്തിലും 20 മിനിറ്റ് വ്യത്യാസം വ്രത സമയത്തിലുണ്ടാകും.