യുഎഇയിലുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇൻസ്റ്റാമും അല്പസമയം പ്രവർത്തനരഹിതമായതായി റിപ്പോർട്ട് ചെയ്തു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇന്നലെ ബുധനാഴ്ച രാത്രി 10.10 ഓടെയാണ് 1,300-ലധികം ഉപയോക്താക്കൾ Instagram, Facebook എന്നിവയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമല്ല, ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റുകൾ ലോഡുചെയ്യുന്നതിലും പലരും ബുദ്ധിമുട്ടുകൾ നേരിട്ടതായും പറയുന്നു.
തങ്ങളുടെ ആപ്പുകൾ ആക്‌സസ് ചെയ്യാനുള്ള ഉപയോക്താക്കളുടെ കഴിവിനെ ബാധിക്കുന്ന ഒരു സാങ്കേതിക പ്രശ്‌നത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും, എത്രയും വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നുവെന്നും, എന്തെങ്കിലും അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും മെറ്റാ എക്‌സിൽ ഒരു പ്രസ്താവനയിലൂടെ പോസ്റ്റ് ചെയ്തിരുന്നു