WhatsApp new updation; ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്. നിലവില്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്നും ആരെയാണോ ഫോണ്‍ വിളിക്കേണ്ടത് അവരെ തിരഞ്ഞ് കണ്ടുപിടിച്ച് ടാപ്പ് ചെയ്താണ് വാട്‌സാപ്പില്‍ ഒരാളെ ഫോണ്‍ വിളിക്കേണ്ടത്. അല്ലെങ്കില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലുള്ള കോള്‍ ബട്ടനുകള്‍ തിരഞ്ഞെടുത്താലും മതി. എന്നാല്‍ ഇതിന് പുറമെ പുതിയൊരു ഇന്‍ആപ്പ് ഡയലര്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കോള്‍സ് ടാബില്‍ ഒരു ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടനായി ഡയലര്‍ ഐക്കണ്‍ കാണാന്‍ സാധിക്കും. അതുവഴി ഡയലര്‍ തുറന്ന് ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഫോണ്‍ ചെയ്യാം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഇതേ ഡയലര്‍ വഴി ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ കോണ്‍ടാക്റ്റ് ചേര്‍ക്കാനും ചെയ്യാനും നിലവിലുള്ള കോണ്‍ടാക്റ്റ് കാര്‍ഡിലേക്ക് പുതിയ നമ്പര്‍ ചേര്‍ക്കാനും സാധിക്കും.