private companies in uae;എപ്പോഴാണ് സ്വകാര്യ കമ്പനികൾക്ക് തൊഴിലാളിയുടെ വേതനം കുറയ്ക്കാൻ സാധിക്കുക? പ്രവാസികൾ അറിയണം

private companies in uae;അബുദാബി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനത്തിൽ നിന്ന് ചില പ്രത്യേക കേസുകളിൽ പണംപിടിക്കാൻ സാധിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌‌സസ് ആന്റ് എമിറാറ്റിസേഷൻ മന്ത്രാലയം (മൊഹ്‌റെ). കേസുകൾക്ക് അനുസൃതമായിരിക്കും വേതനത്തിൽ നിന്ന് എത്ര ശതമാനമാണ് കുറവ് വരുത്തുക എന്ന് നിശ്ചയിക്കുന്നത്.

ഏതൊക്കെ സാഹചര്യങ്ങളിലാണ് വേതനത്തിൽ നിന്ന് പിടിക്കുന്നതെന്ന് നോക്കാം.

തൊഴിലാളി കാരണമുണ്ടായ നാശനഷ്ടങ്ങളുടെ ചെലവ്.

നിയമത്തിൽ പറഞ്ഞിരിക്കുന്ന പരമാവധി അനുവദനീയമായ പ്രതിമാസ കിഴിവ് പരിധിയിൽ വരുന്ന തുക ആണെങ്കിൽ, ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതത്തോടെയും പലിശയില്ലാതെയും ജീവനക്കാരന് വായ്പ തിരിച്ചടവുകൾ അനുവദിക്കും.

തൊഴിലാളിക്ക് കൂടുതലായി നൽകിയ തുക തിരിച്ചുപിടിക്കാം. എന്നാൽ തൊഴിലാളിയുടെ വേതനത്തിന്റെ 20 ശതമാനത്തിൽ അധികമാകാൻ പാടില്ല.

വിരമിക്കൽ, പെൻഷൻ പദ്ധതികൾ, ഇൻഷുറൻസ് എന്നിവയിലേയ്ക്കായി വേതനത്തിൽ നിന്ന് പിടിക്കുന്നത്.

സ്ഥാപനത്തിൽ തന്നെയുള്ള സേവിംഗ്‌‌സ് ഫണ്ടിലേക്കായുള്ള സംഭാവന.

തൊഴിലുടമ നൽകുന്ന ഏതെങ്കിലും സാമൂഹിക പദ്ധതികളിലേക്കോ ആനുകൂല്യങ്ങളിലേക്കോ തവണകളായുള്ള സംഭാവന.

സ്ഥാപനത്തിന്റെ അച്ചടക്കച്ചട്ടങ്ങൾക്കെതിരായുള്ള തൊഴിലാളിയുടെ നിയമലംഘനങ്ങൾക്കുള്ള പിഴ. ഇത് വേതനത്തിന്റെ അഞ്ച് ശതമാനത്തിലധികമാകാൻ പാടില്ല.

കോടതി ഉത്തരവ് പ്രകാരമുള്ള കടംപിടിക്കൽ. തൊഴിലാളിയുടെ വേതനത്തിന്റെ 25 ശതമാനംവരെ പിടിക്കാം.

  • തൊഴിലാളി കാരണമുണ്ടായ നാശനഷ്ടങ്ങളുടെ ചെലവ്.

ഒന്നിലധികം കാരണങ്ങളുണ്ടായാലും തൊഴിലാളിയുടെ വേതനത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ തുക പിടിക്കാൻ പാടില്ല. അതേസമയം, നിയമാനുസൃതമായും കൃത്യമായും ജോലി ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട വേതനം കൃത്യസമയത്തുതന്നെ ലഭിക്കാൻ അർഹതയുണ്ടെന്ന് തൊഴിൽ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top