petrol prices in uae:യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?

petrol prices in uae;ദുബൈ: രണ്ട് മാസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഫെബ്രുവരി 1 മുതല്‍ യുഎഇയിലെ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ധനവ്, വരും മാസങ്ങളില്‍ കൂടുതല്‍ വില വര്‍ധനവുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. പ്രത്യേകിച്ച് വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ വിപണിയിലെ സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍.

ആഗോള എണ്ണ വിപണി, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും സാമ്പത്തിക മാറ്റങ്ങളുടെയും സ്വാധീനത്താല്‍ അസ്ഥിരമായി തുടരുന്നതിനാല്‍ പെട്രോള്‍ വില വര്‍ധനവ് തള്ളിക്കളയാനാവില്ലെന്ന് വിശകലന വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 2015ല്‍ യുഎഇയിലെ ഇന്ധന വില നിയന്ത്രണം നീക്കിയതിനുശേഷം, ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായി പ്രതിമാസം ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വില വര്‍ധനവ് മേഖലയിലെ കുറഞ്ഞ ഇന്ധന വിലയുടെ സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയിട്ടുണ്ട്. 

ഫെബ്രുവരിയിലെ പുതിയ ഇന്ധന വിലകള്‍ ഇപ്രകാരമാണ്: സൂപ്പര്‍ 98 പെട്രോളിന്റെ വില ഇപ്പോള്‍ ലിറ്ററിന് 2.74 ദിര്‍ഹമാണ്. ജനുവരിയില്‍ ഇത് 2.61 ദിര്‍ഹമായിരുന്നു. 2022 ജൂലൈയില്‍ രേഖപ്പെടുത്തിയ, ലിറ്ററിന് 4.63 ദിര്‍ഹമായിരുന്നു ഏറ്റവും ഉയര്‍ന്ന വില. 

ആഗോള സമ്പദ്‌വ്യവസ്ഥ സങ്കീര്‍ണ്ണമായ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍, പെട്രോള്‍ വിലയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. നിലവിലെ എണ്ണ വിപണിയിലെ പ്രവണതകള്‍ കൂടുതല്‍ വില വ്യതിയാനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയാണെങ്കില്‍, പ്രത്യേകിച്ച് ഇറാനെതിരായ യുഎസ് ഉപരോധങ്ങളും വടക്കേ അമേരിക്കന്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങളും മൂലം ബ്രെന്റ് ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 80 ഡോളര്‍ കടക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വാള്‍സ്ട്രീറ്റ് ജേണലിന്റെ സമീപകാല സര്‍വേ പ്രകാരം, 2025 ന്റെ ആദ്യ പാദത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ശരാശരി 75.33 ഡോളര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുടര്‍ന്നുള്ള പാദങ്ങളില്‍ വില നേരിയ തോതില്‍ കുറയാനിടയുണ്ട്. ജിയോപൊളിറ്റിക്കല്‍ സംഭവങ്ങളും യുഎസ് വ്യാപാര നയങ്ങളില്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്ന പ്രത്യാഘാതങ്ങളും ഉള്‍പ്പെടെ വിവിധ ഘടകങ്ങളാണ് ഈ അസ്ഥിരതക്ക് കാരണമായി മാറുന്നത്.

‘പരമാവധി സമ്മര്‍ദ്ദം’ എന്ന പ്രചാരണത്തിലൂടെ ഇറാനില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രസിഡന്റ് ട്രംപ്, ഇറാനിയന്‍ എണ്ണ കയറ്റുമതി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇത് ആഗോള വിപണിയില്‍ നിന്ന് പ്രതിദിനം 1.3 ദശലക്ഷം ബാരലുകള്‍ വരെ നീക്കം ചെയ്യാന്‍ ഇടയാക്കും. ഇത്തരം നടപടികള്‍ ഗണ്യമായ വില വര്‍ധനവിന് കാരണമാകുമെന്ന് ചരിത്രത്തിലെ മുന്‍സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. 

യുഎഇ ഇന്ധന വിലയില്‍ മാറ്റം വരുത്തുമ്പോള്‍, വാഹനമോടിക്കുന്നവരില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഭൂമിശാസ്ത്രപരമായ സംഘര്‍ഷങ്ങള്‍ കാരണം ഹ്രസ്വകാല വര്‍ധനവ് ഉണ്ടാകാമെങ്കിലും, ഒപെക്+ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയോ സാമ്പത്തിക ആശങ്കകള്‍ ആവശ്യകത കുറയ്ക്കുകയോ ചെയ്താല്‍ ദീര്‍ഘകാലത്തേക്ക് പെട്രോള്‍ വില ഈ നിലയില്‍ തന്നെ തുടര്‍ന്നേക്കും. ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധന വിലയില്‍ മാറ്റം വരുത്തിയ യുഎഇ നടപടിയില്‍ വാഹന ഉടമകളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top