Dubai gold souk;50,000 ദിർഹം സമ്മാനം, 50ശതമാനം വരെ കിഴിവുകൾ; ഈ റമദാൻ പർച്ചേസ് ഗോൾഡ് സൂക്കിൽ നിന്നാകാം

Dubai gold souk;ദുബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഗോൾഡ് സൂക്ക് എക്സ്റ്റൻ 200ലധികം വ്യാപാര സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന ഒരു പ്രധാന ഷോപിംഗ് ഹബ് ആണ്. ജ്വല്ലറികൾ, ആഭരണക്കടകൾ, വാച്ച് ഷോറൂമുകൾ, പെർഫ്യൂം കടകൾ എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്. റമദാൻ സീസണിൽ ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങൾ ഇളവുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിക്കുന്നത് പതിവാണ്. ഈ വർഷം റമദാനിൽ ഓഫറുകളുടെ കാര്യത്തിൽ ഗംഭീര സപ്രൈസുകളാണ് ഒരുക്കിയിരിക്കുന്നത്. ആഴ്ചയിൽ 50,000 ദിർഹംവരെയുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

500 ദിർഹത്തിൽ കൂടുതൽ വിലക്ക് സ്വർണം, ആഭരണങ്ങൾ, വാച്ചുകൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഈ കാമ്പെയിനിൽ പങ്കെടുക്കാം. കടകളിൽ ലഭ്യമായ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇൻവോയിസ് അപ്ലോഡ് ചെയ്താൽ റാഫിളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഏപ്രിൽ 6 വരെ ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഏകദേശം 180ലധികം കടകൾ ഈ റാഫിളിൽ പങ്കെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. വിജയികൾക്ക് ആഭരണങ്ങൾ, ആഡംബര വാച്ചുകൾ തുടങ്ങിയ വിലയേറിയ സമ്മാനങ്ങൾ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

നറുക്കെടുപ്പിന് പുറമേ, തിരഞ്ഞെടുത്ത സ്റ്റോറുകളിൽ 50 ശതമാനം വരെ പ്രത്യേക റമദാൻ കിഴിവുകൾ ലഭ്യമാകും. തനിഷ്‌ക്, മലബാർ ഗോൾഡ് & ഡയമണ്ട്‌സ്, ജോയ്ആലുക്കാസ്, റൊമൈസാൻ ജ്വല്ലറി എന്നിങ്ങനെയുള്ള പ്രമുഖ ആഭരണ ബ്രാൻഡുകളിൽ നിന്ന് ആകർഷകമായ വിലക്കിഴിവിൽ ആഭരണങ്ങൾ സ്വന്തമാക്കാം. അതിനൊപ്പം, യൂസഫ് ഭായ് പെർഫ്യൂംസ്, രസാസി പെർഫ്യൂംസ്, അജ്മൽ പെർഫ്യൂംസ് ഉൾപ്പെടെ 90-ലധികം പെർഫ്യൂം റീട്ടെയിലർമാരും റമദാൻ സ്പെഷ്യൽ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.

നഗരത്തിന്റെ സമ്പന്നമായ വ്യാപാര ചരിത്രത്തിന് പേരുകേട്ട ദുബൈ സൂക്കിൽ ഈ റമദാനിലും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമായിരിക്കും ആസ്വദിക്കാനാകുക. നിരവധി റെസ്റ്റോറന്റുകൾ, കഫേകൾ, അഞ്ച് പ്രീമിയം ഹോട്ടലുകൾ തുടങ്ങിയവ ഇവിടെയുണ്ട്. അതേസമയം, ഷോപ്പിംഗ്, ഡൈനിംഗ്, ഒഴിവുസമയ വിനോദം എന്നിങ്ങനെ ഒരു ദിവസം മുഴുവൻ ആഘോഷിക്കാനുള്ളതെല്ലാം ഗോൾഡ് സൂക്കിൽ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top