Wizz air abudhabi; അബൂദബി: യുഎഇയിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിലൊന്നായ വിസ് എയർ അബൂദബി, ഈ പെരുന്നാൾ സീസണിന്റെ ഭാഗമായി ഈ ആഴ്ച മൂന്ന് ദിവസത്തെ ഫ്ലാഷ് പ്രൊമോഷൻ സീരീസ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഓരോ ദിവസവും UAE സമയം രാത്രി 10 മുതൽ പുലർച്ചെ 4 വരെയാകും ഈ പ്രൊമോഷൻ സീരീസ് ലഭ്യമാകുക. ഈ ഓഫർ പരിമിതമായ സമയം മാത്രമേ ലഭ്യമാകുകയുള്ളു.

മാർച്ച് 25-ന് ആരംഭിക്കുന്ന ആദ്യത്തെ ഓഫറിൽ, അബൂദബിയിലേക്കുള്ള തിരഞ്ഞെടുത്ത ഇൻബൗണ്ട് ഫ്ലൈറ്റുകളിൽ 10% ഇളവ് ലഭിക്കും. രാത്രിയിലെ പ്രൊമോഷണൽ വിൻഡോയിൽ ബുക്കിംഗ് ചെയ്യുന്നവർക്കും മാർച്ച് 26 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാർക്കും ഈ ഓഫർ ലഭിക്കും. കമ്പനിയുടെ വെബ്സൈറ്റിലും വിസ് എയർ മൊബൈൽ ആപ്പിലും ഈ ഓഫർ ലഭ്യമാകും.
മാർച്ച് 26ന് അബൂദബിയിലേക്കും അബൂദബിയിൽ നിന്നും പുറത്തേക്കുമുള്ള തിരഞ്ഞെടുത്ത ഫ്ലൈറ്റുകളിൽ 5% ഇളവ് ലഭിക്കും. ഈ ഓഫറിൽ എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ യാത്ര ചെയ്യാവുന്നതാണ്. വിസ് എയർ മൊബൈൽ ആപ്പിൽ മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുക.
ഓഫറിന്റെ മൂന്നാം ദിവസമായ മാർച്ച് 27ന്, അബൂദബിയിലേക്കും അബൂദബിയിൽ നിന്നും പുറത്തേക്കുമുള്ള തിരഞ്ഞെടുത്ത വിമാനങ്ങളിൽ ബാഗേജ് ഫീസ് ഇനത്തിൽ 15% വരെ ഇളവ് ലഭിക്കും. ഈ ഓഫറിൽ എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ യാത്ര ചെയ്യാം. കമ്പനി വെബ്സൈറ്റിലും വിസ് എയർ മൊബൈൽ ആപ്പിലും ഈ ഓഫർ ലഭ്യമാകുന്നതാണ്.
അലക്സാണ്ട്രിയ (ഈജിപ്റ്റ്), അൽമാറ്റി (കസാഖ്സ്ഥാൻ), അമ്മാൻ (ജോർദാൻ), ബക്കു (അസർബൈജാൻ), ബെയ്റൂട്ട് (ലെബനൻ), ബെൽഗ്രേഡ് (സെർബിയ), ബിഷ്ക്കെക്ക് (കിർഗിസ്ഥാൻ), കെയ്റോ (ഈജിപ്റ്റ്), ക്ലൂജ് (റൊമാനിയ), ദമ്മാം (സൗദി അറേബ്യ) തുടങ്ങി വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ വിസ് എയർ അബൂദബി സൗകര്യമൊരുക്കുന്നു. 2025 ജൂൺ മാസം മുതൽ ബെയ്റൂട്ടിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകൾ നടത്താൻ വിസ് എയർ അബൂദബി തീരുമാനിച്ചിട്ടുണ്ട്.
