Posted By Nazia Staff Editor Posted On

Wizz air flash sale offer; വെറും 79 ദിർഹത്തിന് വിമാനടിക്കറ്റ്;എന്താ.. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ സത്യമാണ്!!!ഫ്ലാഷ് സെയിലുമായി എയർലൈൻ

Wizz air flash sale offer: വിമാനയാത്രക്കാർക്കായി ഏകദിന പ്രമോഷൻ സെയിലുമായി വിസ് എയർ. ഈ വർഷം ഓഗസ്റ്റിനും നവംബറിനും ഇടയിലുള്ള തീയതികളിൽ ചെലവ് കുറഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്യാം. അബുദാബിയിൽ നിന്ന് അഖാബയിലേക്കുള്ള യാത്ര ടിക്കറ്റിന് 79 ദിർഹം വരെ കുറവുണ്ട്. നിങ്ങൾ ഒരു ഫാമിലി ഗെറ്റ്എവേ അല്ലെങ്കിൽ ഒറ്റയ്ക്കുള്ള യാത്രയാണ് ആസൂത്രണം ചെയ്യുന്നത് എങ്കിലും പ്രമോ നിരക്കുകൾ ലഭിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

20 കിലോ ചെക്ക്ഡ് ബാ​ഗ് ഉൾപ്പെടെ പ്രിയപ്പെട്ട റൂട്ടുകളിൽ 40 ശതമാനം വരെ ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. വിസ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തോ അല്ലെങ്കിൽ wizzair.com-ലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ആപ്പിൻ്റെ ഫെയർ ഫൈൻഡർ ഫീച്ചറിലൂടെ മികച്ച ഡീലുകൾ കണ്ടെത്താം. എല്ലാ ബുക്കിംഗുകളും ജൂലൈ 18 വ്യാഴാഴ്ചയ്ക്കുള്ളിൽ നടത്തേണ്ടതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *