Posted By Ansa Staff Editor Posted On

worlds safest city: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യുഎഇയിലെ ഈ നഗരവും…

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബുദാബി. നംബിയോ വെബ്‌സൈറ്റ് നൽകുന്ന “ക്രൈം ആൻഡ് സേഫ്റ്റി ഇൻഡക്‌സസ്” അനുസരിച്ചാണ് അബുദാബി ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

സുരക്ഷാ സൂചികയിൽ 88.2 പോയിൻ്റുമായി ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ അബുദാബി കുറ്റകൃത്യങ്ങളിൽ ഏറ്റവും കുറഞ്ഞ സ്‌കോർ ആണ് നേടിയിരിക്കുന്നത്. 11.8 പോയിൻ്റുമായി ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

2024-ലെ ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റിൻ്റെ (EIU) ഗ്ലോബൽ ലൈവബിലിറ്റി സൂചിക പ്രകാരം അബുദാബിയും ദുബായും മിഡിൽ ഈസ്റ്റിലെ മികച്ച താമസയോഗ്യമായ നഗരങ്ങളായി തുടരുകയും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും അവരുടെ സ്കോറുകൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *