Uae work permit: യു.എ.ഇ യില്‍ നിങ്ങള്‍ക്കിനി പാര്‍ട് ടൈമായും ജോലിയെടുക്കാം, സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല;അറിയാം കൂടുതലായി

Uae work permit;ജോലിക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ആഗോള തലത്തിലെന്നും ആവര്‍ത്തിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന രാജ്യമാണ് യു.എ.ഇ. സുരക്ഷിതമായ അയല്‍രാജ്യങ്ങള്‍, മികച്ച ആനുകൂല്യങ്ങള്‍, വിശാലമായ പെര്‍മിറ്റുകളും വിസകളുമെല്ലാമുള്ളതിനാല്‍ തന്നെ മെച്ചപ്പെട്ട  ജീവിത സൗകര്യങ്ങള്‍ക്കായി വര്‍ഷം തോറും കൂടുതല്‍ പ്രവാസികള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്നു. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

രാജ്യത്തെ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരേ സമയം രണ്ടു ജോലികള്‍ ചെയ്യാന്‍ സാധ്യമാക്കുന്നു, പാര്‍ട് ടൈം ജോലികള്‍ ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവരുടെ പ്രാധാന  തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ (MoHRE)  മന്ത്രാലയത്തിന്റെ കണക്കു പ്രകാരം യു.എ.ഇ യിലെ തൊഴില്‍ നിയമം തൊഴിലുടമകളെ വിദഗ്ദ തൊഴിലാളികളെ  റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്നു. ഇത്തരം തൊഴിലാളികള്‍ക്ക് ഒരു യൂണിവേഴ്‌സിറ്റി ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും  ശാസ്ത്ര സാങ്കേതിക മേഖലയില്‍ നിന്നും രണ്ടോ/മൂന്നോ വര്‍ഷത്തെ ഡിപ്ലോമയോ പൂര്‍ത്തിയാക്കിയിരിക്കണം. 

പാര്‍ട് ടൈം പെര്‍മിറ്റെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

തൊഴില്‍ വിസയുള്ളവര്‍ 
തൊഴില്‍ വിസയുള്ളവര്‍ക്കും ഇനി പാര്‍ട് ടൈം ആയി ജോലിയെടുക്കാം. തൊഴില്‍ വിസയില്‍ യു.എ.ഇ യില്‍ താമസിക്കുന്നവര്‍ക്ക് MoHRE യില്‍ നിന്ന് പാര്‍ട് ടൈം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതാണ്. ഒരു വര്‍ഷമാണ് പെര്‍മിറ്റിന്റെ കാലാവധി. ഈ പെര്‍മിറ്റ് എട്ട് മണിക്കൂറില്‍ താഴെ സമയം മറ്റൊരു കമ്പനിയില്‍ പാര്‍ട് ടൈം ആയി തൊഴിലെടുക്കാന്‍ തൊഴിലാളിയെ അനുവദിക്കുന്നു. ഈ നിയമം എമിറേറ്റികള്‍ക്കും, ജി.സി.സി പൗരന്‍മാര്‍ക്കും, പ്രവാസികള്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണ്.

ഫാമിലി വിസയെടുത്തവര്‍
MoHRE യില്‍ നിന്നുള്ള പാര്‍ട് ടൈം പെര്‍മിറ്റ് അനുസരിച്ച് ഫാമിലി വിസ കൈവശമുള്ളവര്‍ക്കും ഈ ആനുകൂല്യം നേടിയെടുക്കാം 

സമയക്രമം 
കമ്പനികള്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതലോ, മൂന്നാഴ്ചയില്‍ 144 മണിക്കൂറോ വിദഗ്ദ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന് നിയമം അനുശാസിക്കുന്നു. 

ചെലവ്
MoHRE യില്‍ നിന്നുള്ള  വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള ആകെ ഫീസ് 600 ദിര്‍ഹമാണ്. അപേക്ഷക്ക് 100 ദിര്‍ഹവും, അംഗീകാരത്തിന് 500 ദിര്‍ഹവുമാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 

പിഴകള്‍ 
പാര്‍ട് ടൈം വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി നല്‍കുന്ന കമ്പനിക്ക് 50,000 ദിര്‍ഹം പിഴ ലഭിക്കുന്നതായിരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അധിക പിഴകള്‍ ഈടാക്കുന്നതാണ്. 

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version