യുഎഇയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നു പണം തട്ടിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലിക്കുന്നേൽ ഇന്ദ്രജിത്ത് (24) ആണ് അറസ്റ്റിലായത്. ഇയാളെ ബെംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് കല്ലൂർക്കാട് പൊലീസ് പിടികൂടിയത്.

ജോലിയും വീസയും വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയിലധികം പലരിൽ നിന്നായി തട്ടിയെടുത്തിട്ടുണ്ട് എന്നാണ് പൊലീസിനു ലഭിച്ച വിവരം. ദുബായിൽ ജോലി ചെയ്തിരുന്ന ഇന്ദ്രജിത്ത് തിരികെ എത്തിയതിനു ശേഷമാണ് തട്ടിപ്പ് തുടങ്ങിയത്. തൃശൂരിൽ നിന്നുള്ള സംഘവും ഉണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു