ഇത് വൻ തിരിച്ചടി: കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 30 ശതമാനം വരെ വർധന

ഈ വർഷത്തിന്റെ തുടക്കം മുതൽ കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഗണ്യമായ വർധനവ് ഉണ്ടായതായി കുവൈത്ത് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ മേധാവി മിഷാൽ അൽ മനിയ. പ്രാഥമികമായി 2023 അവസാനത്തെ അപേക്ഷിച്ച് സമീപ മാസങ്ങളിൽ ഷിപ്പിംഗ്, ഗതാഗത ചെലവുകൾ കൂടിയത് ഉൾപ്പെടെ നിരവധി പ്രധാന ഘടകങ്ങളാണ് ഈ വർധനനവിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

വർധിച്ച ഡിമാൻഡും ചെങ്കടലിലെ നിലവിലുള്ള പ്രതിസന്ധികളും ആഗോള ഷിപ്പിംഗ് നിരക്കുകളെ ബാധിക്കുകയും തൽഫലമായി പ്രാദേശിക വിപണിയിൽ വൻ വിലക്കയറ്റം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ വർഷം ഷിപ്പിംഗ് റൂട്ടുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമ്പോൾ ഷിപ്പിംഗ് ചെലവ് കുറവായിരുന്നു.

ഉയർന്ന ഷിപ്പിംഗ്, ഗതാഗത ചെലവുകൾ, വർധിച്ചുവരുന്ന ആഗോള പണപ്പെരുപ്പ നിരക്കുകൾ എന്നിവ കുവൈത്തിലെ ആവശ്യ സാധനങ്ങളുടെ വിലയിൽ ഏകദേശം 25 മുതൽ 30 ശതമാനം വരെ വർധനവുണ്ടാക്കി. റഷ്യ – യുക്രൈൻ യുദ്ധം തുടരുന്നതും വിലക്കയറ്റത്തെ സ്വാധീനിക്കുന്നുണ്ട്.

https://www.pravasiinformation.com/kuwait-power-cut-4/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version