ഇൻഡിഗോ വിമാനച്ചിറകിൽ വമ്പൻ തേനീച്ചക്കൂട്, വാതിലടച്ച് ക്യാബിൻ ക്രൂ, പിന്നീട്..

മുംബൈ–ബറേലി ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ കൂടുക്കൂട്ടി തേനീച്ചക്കൂട്ടം. ഇന്നലെയാണ് സംഭവമുണ്ടായത്. രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിന്റെ ചിറകിൽ തേനീച്ച കൂടു കൂട്ടിയതോടെ യാത്രാ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയായിരുന്നു.

വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്തു തേനീച്ചകൾ കൂട്ടമായി ഇരിക്കുന്നത് കാണാമായിരുന്നു. വിമാനത്തിലേക്ക് യാത്ര ചെയ്യാനുള്ള എൺപത് ശതമാനം പേരും കയറിയതിന് ശേഷമാണ് വിമാനത്തിൽ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്. പെട്ടെന്നാണ് തേനീച്ചകൾ കൂട്ടമായെത്തി വിമാനത്തി​ന്റെ ചിറകി​ന്റെ ഭാ​ഗം മൂടിയത്. കാർഗോ ഡോറിനുടുത്തും തേനീച്ച കൂട്ടമായി എത്തി.

പെട്ടെന്ന് തന്നെ കാബിൻ ക്രൂ വിമാനത്തിന്റെ വാതിൽ അടച്ചതുകൊണ്ട് തേനീച്ചകൾ അകത്തു കയറിയില്ല. തുടർന്ന് അ​ഗ്നിശമന സേന ശക്തിയായി വെള്ളം ചീറ്റിച്ചു തേനീച്ചയെ തുരത്തുകയായിരുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version