കുവൈത്തിലെ ഈ പ്രദേശത്തുനിന്നും 287 കിലോ ചീഞ്ഞ മത്സ്യവും ഇറച്ചിയും പിടിച്ചെടുത്തു

ബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്യാപിറ്റല്‍ ഗവര്‍റേറ്റിലെ മുബാറക്കിയ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ 26 നിയമലംഘനങ്ങൾ കണ്ടെത്തി. കേടായ മത്സ്യവും മായം കലർന്ന മാംസവും പിടിച്ചെടുത്ത് അധികൃതര്‍ നശിപ്പിച്ചു. 262 കിലോ കേടായ മത്സ്യവും 25 കിലോ മായം കലർന്ന മാംസവുമാണ് നശിപ്പിച്ചത്.

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കൾ പ്രദർശിപ്പിക്കുന്നത് മുതൽ മായം കലർന്ന ഭക്ഷണ കച്ചവടം വരെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നതും പൊതു ശുചിത്വ നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നതിൽ പരാജയപ്പെടുന്നതും കണ്ടെത്തി നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version