രാജ്യത്ത് ഇന്ന് മഴക്ക് സാധ്യതെയന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരും.
തണുത്തതും വരണ്ടതുമായ വായു പിണ്ഡത്തോടൊപ്പമുള്ള ഉയർന്ന മർദ സംവിധാനത്തിൻറെ വിപുലീകരണം രാജ്യത്തെ ബാധിക്കുമെന്നും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധാരാർ അൽ അലി അറിയിച്ചു. ഇത് മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിനും ചിതറിയ മേഘങ്ങളും സൃഷ്ടിക്കും.വെള്ളിയാഴ്ച, കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും.
നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ് ചിലപ്പോൾ സജീവമാകും. മണിക്കൂറിൽ 12 മുതൽ 40 കി. മീറ്റർ വരെ പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ന്യൂനമർദ സംവിധാനം രാജ്യത്തെ ബാധിക്കാൻ തുടങ്ങും. കാറ്റ് തെക്കുകിഴക്ക് ഭാഗത്തേക്ക് മാറും. ചിതറിയ മഴക്ക് സാധ്യതയുണ്ട്.
മഴ പിന്നീട് ഇടിയോട് കൂടിയേക്കാം. പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കടൽ നേരിയതോ മിതമായതോ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.ശനിയാഴ്ച കാലാവസ്ഥ തണുത്തതായിരിക്കും.