Posted By Ansa Staff Editor Posted On

കുവൈത്തിൽ പുരുഷന്മാരായ പ്രവാസികൾക്കായി പുതിയ അഭയ കേന്ദ്രം തുറന്നു

കുവൈത്തിൽ പുരുഷന്മാരായ പ്രവാസികൾക്ക് വേണ്ടി നിർമ്മിച്ച അഭയ കേന്ദ്രം ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ രക്ഷാകർതൃത്വത്തിൽ നിർമ്മിച്ച അഭയ കേന്ദ്രം മാനവ വിഭവ ശേഷി പൊതു സമിതി ആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ ഒതൈബിയുടെയും രാജ്യത്തെ ചില നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.

10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ അഭയ കേന്ദ്രം കുവൈത്തിന്റെ സവിശേഷമായ കാരുണ്യ പ്രവർത്തനങ്ങളുടെയും അ ശരണരോടുള്ള ഐക്യദാർഢ്യത്തിൻ്റെയും മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് അധികൃതർ വ്യക്തമാക്കി.

മാനുഷികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ പിന്തുണയ്‌ക്കുന്നതിൽ അടിസ്ഥാന സ്തംഭമായി നിലകൊള്ളുന്ന സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ ആത്മാർത്ഥമായ പരിശ്രമ ഫലമാണ് ഈ കേന്ദ്രം യാഥാർഥ്യമായാത്.സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്നതിലും ആവശ്യമുള്ള എല്ലാവർക്കും സഹായഹസ്തം നീട്ടുന്നതിലും തൊഴിലാളികളുടെ സംരക്ഷണത്തിനും സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലും ഈ സ്ഥാപനങ്ങൾ കാര്യക്ഷമമായ പങ്ക് വഹിക്കുന്നതായും അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version