വീഡിയോ ചിത്രീകരിച്ചു; കുവൈത്തിൽ രണ്ട് പ്രവാസികൾ പിടിയിൽ

മുത്‌ല പ്രദേശത്തെ നിരോധിത സ്ഥലത്ത് വീഡിയോ ചിത്രീകരച്ച രണ്ട് പ്രവാസികളെ കസ്റ്റഡിയിലെടുത്തു. ഒരു പ്രവാസിക്ക് നിയന്ത്രണമുള്ള സ്ഥലത്ത് പ്രവേശിക്കാനുള്ള അനുമതിയുണ്ടായിരുന്നു. ഇയാൾ ഒപ്പം തൻ്റെ നാട്ടുകാരനെയും കൂട്ടുകയായിരുന്നു.

ഇവർ വീഡിയോ ചിത്രീകരിക്കുന്നത് ഫെസിലിറ്റി സെക്യൂരിറ്റി ശ്രദ്ധിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രവാസികളെ കസ്റ്റഡിയിൽ എടുത്തത്. അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. നിരോധിത പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും അന്വേഷണം നടത്തിവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version