Earn money through online;യുഎഇയില്‍ ഓണ്‍ലൈന്‍ വഴി പണം സമ്പാദിക്കാനുള്ള 10 മാര്‍ഗങ്ങള്‍

Earn money through online;ദുബൈ: ഓരോ മാസവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നിങ്ങള്‍ പാടുപെടുകയാണോ? നിങ്ങളുടെ വീടിനകത്തിരുന്നു തന്നെ അധിക വരുമാനം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കില്‍ ഭാവിയിലെ വലിയ ചെലവുകള്‍ക്കായി സമ്പാദിക്കാന്‍ ശ്രമിക്കുകയാണോ? എങ്കില്‍ യുഎഇയില്‍ ഓണ്‍ലൈനായി പണം സമ്പാദിക്കാന്‍ നിരവധി പ്രായോഗിക മാര്‍ഗങ്ങളുണ്ട്.

ഇന്റര്‍നെറ്റ് ഉപയോഗത്തിലെ കുതിച്ചുചാട്ടം, ഓണ്‍ലൈനില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള അവസരങ്ങള്‍ മുമ്പത്തേക്കാളും എളുപ്പമാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പണം സമ്പാദിക്കാന്‍ തുടങ്ങാവുന്ന 10 പ്രായോഗിക മാര്‍ഗങ്ങള്‍ ഇതാ:

1. നിങ്ങളുടെ വൈദഗ്ദ്ധ്യം പങ്കിടല്‍ വഴി (Share Your Expertise)
JustAnswer, PrestoExperts, Maven തുടങ്ങിയ വെബ്‌സൈറ്റുകള്‍ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത്. ഇത്തരം പ്രൊഫഷണലുകള്‍ക്ക് വിദഗ്‌ദ്ധോപദേശം ആവശ്യമുള്ള ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി പണം സമ്പാദിക്കാനുള്ള സുവര്‍ണാവസരമുണ്ട്. നിങ്ങളുടെ വൈദഗ്ധ്യത്തെ ആശ്രയിച്ച്, നിങ്ങള്‍ക്ക് സൗകര്യമുള്ള സമയത്ത് ജോലി ചെയ്യാനും 20 മുതല്‍ 100 ഡോളര്‍ വരെ സമ്പാദിക്കാനും കഴിയും.

2. ഫോട്ടോകള്‍ വില്‍ക്കുക (Sell Stock Photos)
ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവരുടെ ചിത്രങ്ങള്‍ ഷട്ടര്‍‌സ്റ്റോക്ക് പോലുള്ള സ്റ്റോക്ക് ഫോട്ടോഗ്രാഫി വെബ്‌സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യാനും റോയല്‍റ്റി നേടാനും കഴിയും. ഓരോ വില്‍പ്പനയിലൂടെയും, നിങ്ങള്‍ക്ക് ഒരു ദിര്‍ഹം മുതല്‍ നൂറു ദിര്‍ഹം വരെ സ്വന്തമാക്കാന്‍ കഴിയും. ചില സന്ദര്‍ഭങ്ങളില്‍, വിപുലീകൃത ലൈസന്‍സ് ഉപയോഗിച്ച് ഒരു വില്‍പ്പനയിലൂടെ മാത്രം ആയിരം ദിര്‍ഹം വരെ നേടാനുള്ള ഓപ്ഷനുമുണ്ട്.

3. വെബ്‌സൈറ്റ് പരിശോധനയും സര്‍വേകളും (Website Testing and Surveys)
യൂസര്‍ ടെസ്റ്റിംഗ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വെബ്‌സൈറ്റുകള്‍ പരിശോധിക്കുന്നതിനും ഫീഡ്ബാക്ക് നല്‍കുന്നതിനും നിങ്ങള്‍ക്ക് പണം നല്‍കുന്നു. ഓരോ ടെസ്റ്റിനും നിങ്ങള്‍ക്ക് 36 ദിര്‍ഹം വരെ സമ്പാദിക്കാം. സാധാരണയായി 10 മുതല്‍ 20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സെഷനുകളാണ് ഓരോ ടെസ്റ്റും. ഇതിനുപുറമേ സര്‍വേകളില്‍ പങ്കെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു സര്‍വേയ്ക്ക് 9 ദിര്‍ഹം വരെ സമ്പാദിക്കാം.

4. യൂടൂബ് വിഡീയോകള്‍ വഴി (Youtube Videos)

വിദ്യാഭ്യാസ ഉള്ളടക്കമുള്ള വീഡിയോകളില്‍ നിന്നും ധനസമ്പാദനം നടത്താന്‍ YouTubeഉം മറ്റ് വീഡിയോ പ്ലാറ്റ്‌ഫോമുകളും നിങ്ങളെ അനുവദിക്കുന്നു. ശരിയായ കീവേഡുകളും പ്രേക്ഷക ഇടപെടലും ഉപയോഗിച്ച്, വീഡിയോകളിലെ 1,000 വ്യൂസിന് നിങ്ങള്‍ക്ക് 11 മുതല്‍ 18 ദിര്‍ഹം വരെ സമ്പാദിക്കാം.

5. നിങ്ങളുടെ പുസ്തകം സ്വയം പ്രസിദ്ധീകരിക്കുക (Self Publish Your Book)
നിങ്ങള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ടെങ്കില്‍, കിന്‍ഡില്‍ ഡയറക്ട് പബ്ലിഷിംഗ് അല്ലെങ്കില്‍ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ വഴി അത് സ്വയം പ്രസിദ്ധീകരിക്കാനാകും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് 35% മുതല്‍ 70% റോയല്‍റ്റി നേടാനാകും. കൂടാതെ നിങ്ങളുടെ പുസ്തകം ദശലക്ഷക്കണക്കിന് വായനക്കാരിലേക്ക് എത്തുകയും ചെയ്യും.

6. ഒരു കോപ്പിറൈറ്റര്‍ ആകുക (Become A Copywriter)
നിങ്ങള്‍ക്ക് എഴുത്തില്‍ സര്‍ഗ്ഗവാസനയുണ്ടെങ്കില്‍, കോപ്പിറൈറ്റിംഗ് ഒരു മികച്ച അവസരമാണ്. വെബ്‌സൈറ്റുകള്‍, പരസ്യങ്ങള്‍ എന്നിവയ്ക്കും അതിലേറെ കാര്യങ്ങള്‍ക്കുമായി നിങ്ങള്‍ക്ക് ഉള്ളടക്കങ്ങള്‍ എഴുതാന്‍ കഴിയും. ഒരു പേജിന് 91 ദിര്‍ഹം വരെയെങ്കിലും നിങ്ങള്‍ നേടാം. പ്രീമിയം ഉള്ളടക്കമാണ് നിങ്ങള്‍ എഴുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇതില്‍കൂടുതല്‍ ദിര്‍ഹം ലഭിക്കും.

7. ഓണ്‍ലൈന്‍ വില്‍പ്പന (Sell Products Online)
ഉപയോഗിച്ച വസ്തുക്കളോ നിങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങളോ വില്‍ക്കാന്‍ ആമസോണ്‍, ഇബേ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ സൗകര്യം പ്രദാനം ചെയ്യുന്നുണ്ട്. പഴയ പാഠപുസ്തകങ്ങള്‍, ഇലക്ട്രോണിക്‌സ്, അല്ലെങ്കില്‍ സ്വയം നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവ വിറ്റ് പലരും ഓരോ മാസവും ആയിരക്കണക്കിന് ദിര്‍ഹമാണ് സമ്പാദിക്കുന്നുത്.

8. ട്രാന്‍സ്ലേഷനും പ്രൂഫ് റീഡിംഗും (Translation and Proof Reading
വിവര്‍ത്തന, പ്രൂഫ് റീഡിംഗ് സേവനങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ആവശ്യക്കാരുണ്ട്. അപ്‌വര്‍ക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഡോക്യുമെന്റുകള്‍ വിവര്‍ത്തനം ചെയ്യുന്നതിനോ പ്രൂഫ് റീഡിംഗ് ചെയ്യുന്നതിനോ ഫ്രീലാന്‍സ് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പ്രൂഫ് റീഡിംഗിന് മണിക്കൂറില്‍ 65 മുതല്‍ 75 ദിര്‍ഹം വരെ സമ്പാദിക്കാം.

9. അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് (Affiliate Marketing)
നിങ്ങളുടെ വെബ്‌സൈറ്റിലോ ബ്ലോഗിലോ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ പ്രൊമോട്ട് ചെയ്യുന്നതിലൂടെ, നിങ്ങളുടെ അഫിലിയേറ്റ് ലിങ്ക് വഴി നടത്തുന്ന ഓരോ വില്‍പ്പനയ്ക്കും നിങ്ങള്‍ക്ക് കമ്മീഷന്‍ നേടാന്‍ കഴിയും. വിജയകരമായ അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 18,000 മുതല്‍ 50,000 ദിര്‍ഹം വരെ സമ്പാദിക്കാനുള്ള അവസരമുണ്ട്.

10. കരകൗശല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന (Sell Handmade Products)
നിങ്ങള്‍ ഒരു കലാകാരനാണെങ്കില്‍ പെയിന്റിംഗുകള്‍, ആഭരണങ്ങള്‍ അല്ലെങ്കില്‍ കരകൗശല വസ്തുക്കള്‍ പോലുള്ള കൈകൊണ്ട് നിര്‍മ്മിച്ച സൃഷ്ടികള്‍ വില്‍ക്കുന്നത് പണം സമ്പാദിക്കാനുള്ള ഒരു മികച്ച വഴിയാണ്. Etsy അല്ലെങ്കില്‍ Instagram പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെ സൃഷ്ടിക്കാനും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ മുന്നില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും സഹായിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version