Expat dead; ഷാർജയിലെ കൽബ സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന സ്കൂളിൻ്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് അറബ്, ഏഷ്യൻ പൗരൻമാരായ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകാൻ റെസ്‌പോൺസ് ടീമുകൾ അതിവേഗം നടപടികൾ കൈക്കൊണ്ടതായി പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ ഡോ. അലി അൽ ഖമൂദി പറഞ്ഞു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മരിച്ച രണ്ട് തൊഴിലാളികളുടെ മൃതദേഹം അപകടസ്ഥലത്ത് നിന്ന് മാറ്റി.
ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, കൽബ കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷൻ, ക്രൈം സീൻ ടീം, നാഷണൽ ആംബുലൻസ്, കൽബ സിറ്റി മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ എല്ലാ പ്രത്യേക സംഘങ്ങളും ഒരുമിച്ച് നടപടികൾ കൈകൊണ്ടന്ന് പോലീസ് അറിയിച്ചു.
സ്പെഷ്യലൈസ്ഡ് ടീമുകൾ സ്ഥലം പൂർണ്ണമായും ഒഴിപ്പിച്ചതായും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സംഭവസ്ഥലത്ത് പ്രഥമശുശ്രൂഷ നൽകി.