Kuwait airport contract extension 2026 : കുവൈത്ത് വിമാനത്താവളത്തിലെ കൺസൾട്ടൻസി കരാർ തുകയിൽ 1.558 ദശലക്ഷം ദിനാറിന്റെ വർധന; കാലാവധി ഒരു വർഷം കൂടി നീട്ടി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ, വ്യോമയാന നാവിഗേഷൻ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പദ്ധതിയുടെ കൺസൾട്ടൻസി കരാർ തുകയിൽ 1.558 ദശലക്ഷം കുവൈത്ത് ദിനാറിന്റെ വർധനയ്ക്ക് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് (CAPT) അനുമതി നൽകി. കരാറിന്റെ കാലാവധി 12 മാസം കൂടി നീട്ടാനും തീരുമാനിച്ചു.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷന്റെ (PACA) അഭ്യർഥനയെ തുടർന്നാണ് നടപടി. 2026 സെപ്റ്റംബർ 15-ന് സമർപ്പിച്ച കത്ത് പ്രകാരം, കരാറിന്റെ യഥാർഥ തുകയുടെ ഏകദേശം 9.42 ശതമാനമാണ് അധികമായി അനുവദിച്ചത്.

വിമാനത്താവളത്തിലെ വിവിധ പദ്ധതികളുടെ നടത്തിപ്പും മേൽനോട്ടവും ഉൾപ്പെടുന്ന MET&ATM–CNS പ്രോഗ്രാമിന്റെ ഭാഗമായാണ് കൺസൾട്ടൻസി കരാർ. ഡെറൻസ് നീഡ്‌സ്‌ലാൻഡ് ബി.വി – ഡെറൻസ് മിഡിൽ ഈസ്റ്റ് ബി.വി/എയർപോർട്‌സ്, നബ്ഹാൻ ഇബ്രാഹിം അൽ നബ്ഹാൻ എൻജിനീയറിങ് കൺസൾട്ടന്റ്‌സ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

പുതിയ തീരുമാനം അനുസരിച്ച്, കരാറിന്റെ കാലാവധി 2027 മാർച്ച് 1 മുതൽ 2028 ഫെബ്രുവരി 29 വരെ നീട്ടും. സിവിൽ ഏവിയേഷൻ അതോറിറ്റി സമർപ്പിച്ച കാരണങ്ങൾ പരിഗണിച്ചാണ് CAPT അധിക തുകയ്ക്കും കാലാവധി നീട്ടുന്നതിനും അംഗീകാരം നൽകിയത്.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *