Water supply will be temporarily interrupted ഖത്തറിലെ ജരിയാൻ നജൈമ മേഖലയിൽ ജലവിതരണം താൽക്കാലികമായി തടസ്സപ്പെടും

Water supply will be temporarily interrupted ദോഹ: ഖത്തറിലെ ജരിയാൻ നജൈമ മേഖലയിൽ ജലവിതരണം താൽക്കാലികമായി തടസ്സപ്പെടുമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനായ കഹ്റമാ അറിയിച്ചു. നവംബർ 1 ഞായറാഴ്ച മുതലാണ് ജലവിതരണ തടസ്സം ഉണ്ടാകുക. വതൻ അഭ്യാസത്തിന്റെ (Watan Exercise) ഭാഗമായാണ് നടപടി. ജലവിതരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പും വിലയിരുത്തുകയാണ് ലക്ഷ്യം.

ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള കൃത്യമായ സമയം അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതിനാൽ പ്രദേശത്തെ താമസക്കാർ ആവശ്യമായ കുടിവെള്ളവും ഗാർഹിക ആവശ്യങ്ങൾക്കുള്ള വെള്ളവും മുൻകൂട്ടി കരുതണമെന്ന് നിർദേശിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ജലവിതരണം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്കും കഹ്റമയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണം.

കൂടുതൽ ഖത്തർ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy