New School Timings Announced for UAE Public Schools യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ സമയക്രമം

New School Timings Announced for UAE Public Schools അബൂദബി: യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പുതുക്കിയ സമയക്രമം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. സെപ്റ്റംബർ 7 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.

APPLY NOW FOR THE LATEST VACANCIES

കിൻഡർഗാർട്ടൻ (കെ.ജി) മുതൽ ഒന്നാം, രണ്ടാം, മൂന്നാം സൈക്കിളുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ബാധകമായ സമയക്രമമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഘട്ടങ്ങൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളിലും പ്രത്യേക സമയക്രമം ഉണ്ടായിരിക്കും.

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ചില ക്ലാസുകൾ രാവിലെ 7.15ന് ആരംഭിക്കും. പെൺകുട്ടികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് 3.15ന് അവസാനിക്കും. കെ.ജി വിദ്യാർഥികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് 1 മണിയോടെ അവസാനിക്കുന്ന തരത്തിലാണ് സമയക്രമം.

യുഎഇയിൽ വാട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും വഴി ലഹരിവ്യാപാരികൾ യുവാക്കളെ വലയിലാക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ്

UAE Nazia Staff Editor — September 2, 2026 · 0 Comment

1000013919

ഷാർജ: മയക്കുമരുന്ന് ആസക്തി കുടുംബങ്ങളെയും വ്യക്തിജീവിതങ്ങളെയും എങ്ങനെയെല്ലാം തകർത്തുകളയുന്നുവെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന യഥാർത്ഥ സംഭവങ്ങൾ വെളിപ്പെടുത്തി ഷാർജ പബ്ലിക് പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടർ കൗൺസിലർ മുസാബ് മുഹമ്മദ് അൽ കമാലി. ഷാർജ ടിവിയിലെ ‘ഖാദിയ ലിൽ ഹിവാർ’ എന്ന പരിപാടിയിലാണ് കുടുംബങ്ങളെയും യുവാക്കളെയും ബാധിച്ച ലഹരിമരുന്ന് കേസുകളുടെ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ലഹരിയുടെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ മാതാപിതാക്കളും ബന്ധുക്കളും മടിക്കാതെ അധികാരികളുടെയും വിദഗ്ദ്ധരുടെയും സഹായം തേടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

സ്വന്തം പിതാവിന്റെ മയക്കുമരുന്ന് ഉപയോഗം കാരണം സമാധാനത്തോടെ ഈദ് ആഘോഷിക്കാൻ കഴിയാതെ വന്നപ്പോൾ ഒരു പെൺകുട്ടി നേരിട്ട് പൊലിസിൽ പരാതി നൽകിയ സംഭവമാണ് ഇതിലൊന്ന്. പിതാവിന്റെ അക്രമാസക്തമായ പെരുമാറ്റം മൂലം ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട കുടുംബത്തിന് ഒടുവിൽ സമാധാനമായി പെരുന്നാൾ ആഘോഷിക്കാനായി പിതാവിനെ പൊലിസിന് കൈമാറേണ്ടി വന്നു. മറ്റൊരു സംഭവത്തിൽ, മയക്കുമരുന്നിന് അടിമയായ മകൻ കത്തി കാണിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ 70 വയസ്സുള്ള പ്രായമായ പിതാവ് “എന്റെ മകനെ വിട്ടയക്കരുത്” എന്ന് പ്രോസിക്യൂട്ടറോട് കെഞ്ചി അപേക്ഷിക്കുകയായിരുന്നു. ലഹരി ഉപയോഗം വീടുകളെ നിരന്തരമായ ഭയത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നുവെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.

ലഹരിവസ്തുക്കൾ വ്യക്തികളുടെ മനസ്സിനെയും യാഥാർത്ഥ്യബോധത്തെയും എത്രത്തോളം തകർക്കുമെന്നതിന് ഉദാഹരണമായി മറ്റ് ചില കേസുകളും അദ്ദേഹം ഓർത്തെടുത്തു. മയക്കുമരുന്നിന്റെ ലഹരിയിൽ താനൊരു പൂച്ചയാണെന്ന് വിശ്വസിച്ച് ചെളിയിലും കാറുകൾക്കടിയിലും ഒളിച്ചിരുന്ന ഒരാളുടെ കേസ് ഇതിലൊന്നാണ്. കൂടാതെ, “ഒരിക്കൽ മാത്രം” പരീക്ഷിച്ചുനോക്കാമെന്ന വിചാരത്തിൽ ലഹരിയിലേക്ക് കടന്ന ഒരു യുവാവ് പിന്നീട് പഠനത്തിലും കുടുംബബന്ധങ്ങളിലും ശ്രദ്ധ നഷ്ടപ്പെട്ട് സ്വന്തം ഭാവി പൂർണ്ണമായും തകർത്ത അനുഭവവും പ്രോസിക്യൂട്ടർ പങ്കുവെച്ചു.

APPLY NOW FOR THE LATEST VACANCIES

സാങ്കേതികവിദ്യയുടെ വളർച്ചയോടെ മയക്കുമരുന്ന് വ്യാപാരികൾ യുവാക്കളെ വലയിലാക്കാൻ സോഷ്യൽ മീഡിയയും സന്ദേശമയക്കൽ ആപ്പുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അൽ കമാലി മുന്നറിയിപ്പ് നൽകി. വാട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നേരിട്ട് കാണാതെ തന്നെ ലഹരിവസ്തുക്കളുടെ സാംപിളുകൾ സൗജന്യമായി നൽകിയും തന്ത്രപരമായി പ്രലോഭിപ്പിച്ചുമാണ് ഇടപാടുകൾ നടക്കുന്നത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ കല്ലുകൾക്കടിയിലോ വാഹനങ്ങൾക്കടിയിലോ മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ച് ചിത്രങ്ങൾ അയച്ചു നൽകുന്ന രീതിയാണ് പുതിയ കാലത്ത് വ്യാപാരികൾ പിന്തുടരുന്നത്.

പഠനത്തിലും കായികരംഗത്തും ശ്രദ്ധയും ഊർജ്ജവും കൂട്ടുമെന്ന തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിച്ചാണ് പല യുവാക്കളും ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നത്. ആദ്യ ഡോസ് സൗജന്യമായി ലഭിക്കുമെങ്കിലും അത് ഒരു വ്യക്തിയുടെ ജീവൻ തന്നെ എടുത്തു കളയാൻ പര്യാപ്തമാണ്. ഓരോ വ്യക്തിയുടെയും ശരീരഘടന വ്യത്യസ്തമായതിനാൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഹൃദയാഘാതം, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്നങ്ങളും മരണവും വരെ സംഭവിക്കാം. എപ്പോൾ വേണമെങ്കിലും ലഹരി ഉപയോഗം നിർത്താൻ സാധിക്കുമെന്ന വിശ്വാസം വെറുമൊരു മിഥ്യ മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മയക്കുമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കും യുഎഇ നിയമപ്രകാരം കഠിനമായ ശിക്ഷ ഉറപ്പുനൽകുമ്പോഴും, ആസക്തിയിൽ പെട്ടുപോയവർക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാൻ നിയമത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. ആദ്യമായി സ്വമേധയാ ചികിത്സ തേടിയെത്തുന്നവരെ കുറ്റവാളികളായി കാണാതെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് നയിക്കാൻ നിയമം വഴിയൊരുക്കുന്നു. ചികിത്സ തേടുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നതിനാൽ സമൂഹത്തിന്റെ കളങ്കത്തെയോ നാണക്കേടിനെയോ ഭയക്കാതെ മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും സഹായത്തിനായി മുന്നോട്ടുവരാവുന്നതാണ്.

ലഹരിയിൽ നിന്നുള്ള സംരക്ഷണത്തിന് മാതാപിതാക്കളുടെ ജാഗ്രതയും തുറന്ന ആശയവിനിമയവുമാണ് ഏറ്റവും അനിവാര്യം. അജ്ഞാതമായ വസ്തുക്കളോ പാനീയങ്ങളോ മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ലഹരിവസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പ്രതിസന്ധി രൂക്ഷമാകുന്നതുവരെ കാത്തിരിക്കാതെ ഉടൻ തന്നെ പ്രതിരോധ-ചികിത്സാ മാർഗ്ഗങ്ങൾ തേടണമെന്ന് കൗൺസിലർ മുസാബ് മുഹമ്മദ് അൽ കമാലി നിർദ്ദേശിക്കുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒരു ഫ്ലാറ്റിൽ എത്ര പേർ? ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമം അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

UAE September 1, 2026

2026 04 0210 04 36dubai travel news

Dubai’s new shared housing law ദുബായ്: ദുബായിലെ താമസസ്ഥലങ്ങളിൽ പരിധിയിലധികം ആളുകൾ താമസിക്കുന്നതും അനുമതിയില്ലാതെ ഫ്ലാറ്റുകൾ തിരിച്ച് മുറികളാക്കുന്നതും തടയാൻ കർശന നടപടികളുമായി അധികൃതർ. ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമപ്രകാരം, നിയമലംഘനം സംശയിക്കുന്ന ഇടങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരമുണ്ടാകും. താമസസ്ഥലങ്ങളിൽ അമിതമായ ആൾത്തിരക്കോ അനധികൃതമായ നിർമ്മാണങ്ങളോ ഉണ്ടെന്ന് അയൽവാസികൾക്കോ മറ്റ് താമസക്കാർക്കോ പരാതിപ്പെട്ടാൽ അധികൃതർ ഉടൻ അന്വേഷണം ആരംഭിക്കും.

പുതിയ നിയമം അനുസരിച്ച് അധികൃതർ നിയോഗിക്കുന്ന ഇൻസ്പെക്ടർമാർക്ക് താമസസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഉടമകളും താമസക്കാരും അനുവാദം നൽകണം. ആവശ്യമായ ഘട്ടങ്ങളിൽ പരിശോധനയ്ക്കായി പൊലീസിന്റെ സഹായം തേടാൻ ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ട്. സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കും പരിശോധനയെങ്കിലും, നിയമലംഘനം കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകും. ഫ്ലാറ്റുകൾക്കുള്ളിൽ മരപ്പലകകൾ ഉപയോഗിച്ച് അനധികൃതമായി മുറികൾ തിരിക്കുക, അടുക്കളകളും സ്റ്റോർ റൂമുകളും ബെഡ്‌റൂമുകളാക്കി മാറ്റുക തുടങ്ങിയ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത് തീപിടുത്തമുണ്ടായാൽ ആളുകൾക്ക് രക്ഷപ്പെടാൻ തടസ്സമുണ്ടാക്കുന്നു. 2025-ൽ അൽ റിഗ്ഗ, മുറഖബാദ്, അൽ ബർഷ, സത്വ, അൽ റഫ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ വ്യാപക പരിശോധന നടന്നിരുന്നു. അടുത്തിടെ ദുബായിലെ പ്രശസ്തമായ ടൊയോട്ട ബിൽഡിംഗിൽ നിന്ന് നിരവധി താമസക്കാരെ ഒഴിപ്പിച്ചത് ഇത്തരത്തിലുള്ള ആൾത്തിരക്ക് കാരണമാണ്. ചില ഫ്ലാറ്റുകളിൽ 15 പേർ വരെ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആർട്ടിക്കിൾ 30: താമസസ്ഥലങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർമാർക്ക് പ്രവേശനാനുമതി നൽകാൻ ഉടമകളും താമസക്കാരും ബാധ്യസ്ഥരാണ്. പരിശോധന തടയാൻ ആർക്കും അവകാശമില്ല.

ആർട്ടിക്കിൾ 33: നിയമവിരുദ്ധമായ താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിനായി ഷെയേർഡ് ഹൗസിംഗ് കമ്മിറ്റിക്ക് എപ്പോൾ വേണമെങ്കിലും സർപ്രൈസ് പരിശോധനകൾ നടത്താം. അധികൃതരുടെ തീരുമാനത്തിലോ പിഴയിലോ പരാതി ഉള്ളവർക്ക് അത് അറിയിക്കാനും നിയമം വഴി നൽകുന്നു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിക്ക് രേഖാമൂലം പരാതി നൽകാം. ഇതിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ആവശ്യമെങ്കിൽ റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനെയും സമീപിക്കാവുന്നതാണ്. ദുബായിലെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനായി എല്ലാവരും നിയമം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഒരു യൂണിറ്റിൽ എത്ര പേർക്ക് താമസിക്കാം, ഒരാൾക്ക് എത്ര സ്ഥലം വേണം തുടങ്ങിയ മാനദണ്ഡങ്ങൾ നിയമത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy