Inspections Conducted at Educational Institutions in Dubai വിദ്യാർത്ഥികളുടെ ആരോ​ഗ്യം മുഖ്യം; ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന

Inspections Conducted at Educational Institutions in Dubai ദുബൈ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ദുബൈ മുനിസിപ്പാലിറ്റി 500ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന നടത്തി. സ്കൂൾ കാന്റീനുകൾ, കെട്ടിട സൗകര്യങ്ങൾ, വെന്റിലേഷൻ സംവിധാനങ്ങൾ, നീന്തൽക്കുളങ്ങൾ, വിദ്യാർത്ഥികളുടെ യൂണിഫോമുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

വിദ്യാർത്ഥികൾക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി സ്കൂൾ കാന്റീൻ മെനുകളും ഭക്ഷ്യ വിതരണക്കാരെയും അധികൃതർ മുൻകൂട്ടി പരിശോധിച്ചു. ‘ഡിഎം ചെക്ക്ഡ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് പരിശോധനകൾ ഏകോപിപ്പിച്ചത്.

APPLY NOW FOR THE LATEST VACANCIES

ലഞ്ച് ബോക്സുകൾ, കുടിവെള്ള കുപ്പികൾ എന്നിവ ഉൾപ്പെടെ ഏകദേശം 800 ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും പരിശോധനയ്ക്ക് വിധേയമാക്കി. സ്കൂൾ കെട്ടിടങ്ങളിലെ എയർ ഫിൽട്ടറുകൾ, വാട്ടർ ടാങ്കുകൾ, ശുചിത്വ രേഖകൾ എന്നിവയും അധികൃതർ പരിശോധിച്ചു.

നീന്തൽക്കുളങ്ങളിൽ സാക്ഷ്യപ്പെടുത്തിയ ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പാക്കുന്നതിനൊപ്പം ആവശ്യമായ രക്ഷാ ഉപകരണങ്ങൾ ലഭ്യമാണെന്നും സംഘം പരിശോധിച്ചു.

വിപണിയിൽ വിതരണം ചെയ്യുന്ന സ്കൂൾ യൂണിഫോമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ സെൻട്രൽ ലബോറട്ടറിയിലും പരിശോധനകൾ നടത്തി.

പരിശോധനകൾക്ക് പുറമെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കാന്റീൻ ജീവനക്കാർ എന്നിവർക്കായി ബോധവൽക്കരണ പരിപാടികളും മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ‘സ്മാർട്ട് ഫുഡ് ചോയ്‌സ് സിസ്റ്റം’, വ്യക്തിശുചിത്വം, ഭക്ഷണം പാഴാക്കുന്നത് തടയൽ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇന്ററാക്ടീവ് ശിൽപ്പശാലകളിലൂടെയും പരിശീലനം നൽകുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പുതിയ അധ്യയന വർഷത്തിൽ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുകയാണ് പരിശോധനകളുടെയും ബോധവൽക്കരണ പരിപാടികളുടെയും ലക്ഷ്യം.

Unstable Weather Expected in UAE Over Next Four Daysയു.എ.ഇയിൽ അടുത്ത നാല് ദിവസവും അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യത

UAE Drisya Staff Editor — September 2, 2026 · 0 Comment

4266 e1788340959618

Unstable Weather Expected in UAE Over Next Four Days ദുബൈ: യു.എ.ഇയിൽ അടുത്ത നാല് ദിവസവും കാലാവസ്ഥയിൽ അസ്ഥിരതയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം പൊടിപടലങ്ങൾ ഉയരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. രാജ്യത്ത് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചില സമയങ്ങളിൽ ശക്തമാകും. പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

ആന്തരിക മേഖലകളിൽ 41 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42 ഡിഗ്രി വരെയും പർവതപ്രദേശങ്ങളിൽ 30 മുതൽ 36 ഡിഗ്രി വരെയും താപനില ഉയരും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വ്യാഴം, വെള്ളി ദിവസങ്ങളിലും കിഴക്കൻ, തെക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മേഘങ്ങളുടെ സാന്നിധ്യത്തിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയർന്നേക്കും. ഇതോടെ പൊടിപടലങ്ങൾ ഉയരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്. വാരാന്ത്യത്തിലും കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മഴയ്ക്ക് സാധ്യത തുടരും. ശനിയാഴ്ച താപനില ഉയരാനാണ് സാധ്യത.

ഞായറാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും. കിഴക്കൻ, തെക്കൻ മേഖലകളിൽ ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. ഞായറാഴ്ച തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ ഉയരാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ നേരിയ പ്രക്ഷുബ്ധതയോടെയായിരിക്കുമെന്നും എൻസിഎം അറിയിച്ചു.

New School Timings Announced for UAE Public Schools യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ സമയക്രമം

UAE Drisya Staff Editor — September 2, 2026 · 0 Comment

66db34cf1d8d2deb96b9f97a e1788339826169

New School Timings Announced for UAE Public Schools അബൂദബി: യു.എ.ഇയിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പുതുക്കിയ സമയക്രമം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. സെപ്റ്റംബർ 7 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.

APPLY NOW FOR THE LATEST VACANCIES

കിൻഡർഗാർട്ടൻ (കെ.ജി) മുതൽ ഒന്നാം, രണ്ടാം, മൂന്നാം സൈക്കിളുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ബാധകമായ സമയക്രമമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഘട്ടങ്ങൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളിലും പ്രത്യേക സമയക്രമം ഉണ്ടായിരിക്കും.

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ചില ക്ലാസുകൾ രാവിലെ 7.15ന് ആരംഭിക്കും. പെൺകുട്ടികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് 3.15ന് അവസാനിക്കും. കെ.ജി വിദ്യാർഥികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് 1 മണിയോടെ അവസാനിക്കുന്ന തരത്തിലാണ് സമയക്രമം.

യുഎഇയിൽ വാട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും വഴി ലഹരിവ്യാപാരികൾ യുവാക്കളെ വലയിലാക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ്

UAE Nazia Staff Editor — September 2, 2026 · 2 Comments

1000013919

ഷാർജ: മയക്കുമരുന്ന് ആസക്തി കുടുംബങ്ങളെയും വ്യക്തിജീവിതങ്ങളെയും എങ്ങനെയെല്ലാം തകർത്തുകളയുന്നുവെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന യഥാർത്ഥ സംഭവങ്ങൾ വെളിപ്പെടുത്തി ഷാർജ പബ്ലിക് പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടർ കൗൺസിലർ മുസാബ് മുഹമ്മദ് അൽ കമാലി. ഷാർജ ടിവിയിലെ ‘ഖാദിയ ലിൽ ഹിവാർ’ എന്ന പരിപാടിയിലാണ് കുടുംബങ്ങളെയും യുവാക്കളെയും ബാധിച്ച ലഹരിമരുന്ന് കേസുകളുടെ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ലഹരിയുടെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ മാതാപിതാക്കളും ബന്ധുക്കളും മടിക്കാതെ അധികാരികളുടെയും വിദഗ്ദ്ധരുടെയും സഹായം തേടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

സ്വന്തം പിതാവിന്റെ മയക്കുമരുന്ന് ഉപയോഗം കാരണം സമാധാനത്തോടെ ഈദ് ആഘോഷിക്കാൻ കഴിയാതെ വന്നപ്പോൾ ഒരു പെൺകുട്ടി നേരിട്ട് പൊലിസിൽ പരാതി നൽകിയ സംഭവമാണ് ഇതിലൊന്ന്. പിതാവിന്റെ അക്രമാസക്തമായ പെരുമാറ്റം മൂലം ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട കുടുംബത്തിന് ഒടുവിൽ സമാധാനമായി പെരുന്നാൾ ആഘോഷിക്കാനായി പിതാവിനെ പൊലിസിന് കൈമാറേണ്ടി വന്നു. മറ്റൊരു സംഭവത്തിൽ, മയക്കുമരുന്നിന് അടിമയായ മകൻ കത്തി കാണിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ 70 വയസ്സുള്ള പ്രായമായ പിതാവ് “എന്റെ മകനെ വിട്ടയക്കരുത്” എന്ന് പ്രോസിക്യൂട്ടറോട് കെഞ്ചി അപേക്ഷിക്കുകയായിരുന്നു. ലഹരി ഉപയോഗം വീടുകളെ നിരന്തരമായ ഭയത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നുവെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.

ലഹരിവസ്തുക്കൾ വ്യക്തികളുടെ മനസ്സിനെയും യാഥാർത്ഥ്യബോധത്തെയും എത്രത്തോളം തകർക്കുമെന്നതിന് ഉദാഹരണമായി മറ്റ് ചില കേസുകളും അദ്ദേഹം ഓർത്തെടുത്തു. മയക്കുമരുന്നിന്റെ ലഹരിയിൽ താനൊരു പൂച്ചയാണെന്ന് വിശ്വസിച്ച് ചെളിയിലും കാറുകൾക്കടിയിലും ഒളിച്ചിരുന്ന ഒരാളുടെ കേസ് ഇതിലൊന്നാണ്. കൂടാതെ, “ഒരിക്കൽ മാത്രം” പരീക്ഷിച്ചുനോക്കാമെന്ന വിചാരത്തിൽ ലഹരിയിലേക്ക് കടന്ന ഒരു യുവാവ് പിന്നീട് പഠനത്തിലും കുടുംബബന്ധങ്ങളിലും ശ്രദ്ധ നഷ്ടപ്പെട്ട് സ്വന്തം ഭാവി പൂർണ്ണമായും തകർത്ത അനുഭവവും പ്രോസിക്യൂട്ടർ പങ്കുവെച്ചു.

APPLY NOW FOR THE LATEST VACANCIES

സാങ്കേതികവിദ്യയുടെ വളർച്ചയോടെ മയക്കുമരുന്ന് വ്യാപാരികൾ യുവാക്കളെ വലയിലാക്കാൻ സോഷ്യൽ മീഡിയയും സന്ദേശമയക്കൽ ആപ്പുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അൽ കമാലി മുന്നറിയിപ്പ് നൽകി. വാട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നേരിട്ട് കാണാതെ തന്നെ ലഹരിവസ്തുക്കളുടെ സാംപിളുകൾ സൗജന്യമായി നൽകിയും തന്ത്രപരമായി പ്രലോഭിപ്പിച്ചുമാണ് ഇടപാടുകൾ നടക്കുന്നത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ കല്ലുകൾക്കടിയിലോ വാഹനങ്ങൾക്കടിയിലോ മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ച് ചിത്രങ്ങൾ അയച്ചു നൽകുന്ന രീതിയാണ് പുതിയ കാലത്ത് വ്യാപാരികൾ പിന്തുടരുന്നത്.

പഠനത്തിലും കായികരംഗത്തും ശ്രദ്ധയും ഊർജ്ജവും കൂട്ടുമെന്ന തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിച്ചാണ് പല യുവാക്കളും ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നത്. ആദ്യ ഡോസ് സൗജന്യമായി ലഭിക്കുമെങ്കിലും അത് ഒരു വ്യക്തിയുടെ ജീവൻ തന്നെ എടുത്തു കളയാൻ പര്യാപ്തമാണ്. ഓരോ വ്യക്തിയുടെയും ശരീരഘടന വ്യത്യസ്തമായതിനാൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഹൃദയാഘാതം, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്നങ്ങളും മരണവും വരെ സംഭവിക്കാം. എപ്പോൾ വേണമെങ്കിലും ലഹരി ഉപയോഗം നിർത്താൻ സാധിക്കുമെന്ന വിശ്വാസം വെറുമൊരു മിഥ്യ മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy